Honey Rose
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നടി ഹണി റോസ്. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. അതേസമയം പലപ്പോഴും ബോഡി ഷെയ്മിങ്ങിനും താരം ഇരയാകാറുണ്ട്. സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വേണ്ടി ഹണി റോസ് സര്‍ജറി ചെയ്തിട്ടുണ്ട് എന്നുപോലും ചിലര്‍ താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്യാറുണ്ട്. തനിക്കെതിരായ ബോഡി ഷെയ്മിങ് കമന്റുകളോട് പ്രതികരിക്കുകയാണ് താരം ഇപ്പോള്‍.
സൗന്ദര്യത്തിനായി ഒരു സര്‍ജറിയും താന്‍ ചെയ്തിട്ടില്ലെന്നും ദൈവം തന്നതല്ലാതെ മറ്റൊന്നും തനിക്ക് കൂടുതലിലില്ലെന്നും ഹണി റോസ് പറയുന്നു. പിന്നെ തന്റെ പ്രവര്‍ത്തനമേഖല സിനിമയായതിനാല്‍ തന്നെ സൗന്ദര്യം നിലനിര്‍ത്താന്‍ ചെറിയ കാര്യങ്ങള്‍ ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും ഹണിറോസ് പറയുന്നു.
ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക എന്നൊന്നും എളുപ്പമുള്ള പണിയല്ല. സൗന്ദര്യസംരക്ഷണത്തിനായി വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരും. ചെറിയ ട്രീറ്റ്മെന്റുകളും നടത്താറുണ്ട്. എന്നാല്‍ സര്‍ജറി പോലുള്ള ഒന്നും തന്നെ ചെയ്യാറില്ല. ദൈവം തന്ന ശരീരത്തെ സുന്ദരമാക്കി നടത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഹണിറോസ് വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…