Mammootty (Puzhu)
മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതില്‍ ആഘോഷങ്ങളൊന്നും ഇല്ലെന്ന് മമ്മൂട്ടി. മുന്‍ മുഖ്യമന്ത്രിയും തന്റെ സുഹൃത്തുമായ ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് കാരണമാണ് താരം ആഘോഷങ്ങള്‍ ഒഴിവാക്കിയത്. പ്രിയപ്പെട്ടവരില്‍ ഒരാള്‍ വിടവാങ്ങിയ വേളയാണെന്നും അതിനാല്‍ ആഘോഷങ്ങളൊന്നും ഇല്ലെന്നും മമ്മൂട്ടി പറഞ്ഞു.
നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആറാം തവണയാണ് മമ്മൂട്ടിക്ക് ലഭിക്കുന്നത്. താരത്തിന്റെ സിനിമ കരിയറിലെ എട്ടാം സംസ്ഥാന അവാര്‍ഡ് കൂടിയാണ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമ്മന്‍ചാണ്ടി അന്തരിച്ചത്. മമ്മൂട്ടിയും ഉമ്മന്‍ചാണ്ടിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു.
ഗായികയും നടിയുമായ അഭിരാമി സുരേഷ് പങ്കുവെച്ച പുത്തൻ…
സ്കൂൾ കാലത്ത് ഹ്രസ്വചിത്രമെടുത്ത് നാട്ടുകാരെ അമ്പരപ്പിച്ച ഒരു…
മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…
കൈമുട്ടിലെ പേശീവേദനയായ ടെന്നിസ് എൽബോയെക്കുറിച്ച് നടൻ പൃഥ്വിരാജ്…
ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…
മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…