മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആറാം തവണയാണ് മമ്മൂട്ടി നേടുന്നത്. താരത്തിനു ലഭിക്കുന്ന എട്ടാം സംസ്ഥാന അവാര്‍ഡ് കൂടിയാണ് ഇത്. നേരത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡും ഒരു സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ സംസ്ഥാന അവാര്‍ഡുകള്‍ നേടുന്ന നായക നടനാണ് മമ്മൂട്ടി. മോഹന്‍ലാലിന് ആറ് സംസ്ഥാന അവാര്‍ഡുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. മോഹന്‍ലാലിന് ലഭിച്ച ആറും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുകളാണ്.
നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയമാണ് മമ്മൂട്ടിയെ ഇത്തവണ സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കിയത്.
മമ്മൂട്ടിക്ക് ലഭിച്ച സംസ്ഥാന അവാര്‍ഡുകള്‍
1981 അഹിംസ (മികച്ച രണ്ടാമത്തെ നടന്‍)
1984 അടിയൊഴുക്കുകള്‍ (മികച്ച നടന്‍)
1985 യാത്ര, നിറക്കൂട്ട് (സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്)
1989 ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം (മികച്ച നടന്‍)
1993 വിധേയന്‍, പൊന്തന്‍മാട, വാത്സല്യം (മികച്ച നടന്‍)
2004 കാഴ്ച (മികച്ച നടന്‍)
2009 പാലേരിമാണിക്യം (മികച്ച നടന്‍)
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ.…
ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത സൂര്യ ചിത്രം…
സിനിമ മേഖലയില്‍ നിന്നും തുടക്കകാലത്ത് തനിക്ക് മോശം…
ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ അഭിനയിച്ച…