Categories: latest news

ബിഗ് ബോസില്‍ നിന്ന് സെറീന പുറത്ത്, ഞെട്ടി ആരാധകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ആവേശകരമായ ക്ലൈമാക്സിലേക്ക് എത്തിയിരിക്കുകയാണ്. തീ പാറുന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ ആരാകും ബിഗ് ബോസ് സീസണ്‍ ഫൈവിന്റെ വിജയി എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജൂലൈ രണ്ട് ഞായറാഴ്ച വൈകിട്ട് ഏഴ് മുതലാണ് ഗ്രാന്‍ഡ് ഫിനാലെ. ഏഷ്യാനെറ്റിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും ഗ്രാന്‍ഡ് ഫിനാലെ സംപ്രേഷണം ചെയ്യും.

അന്തിമ വിജയിയെ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് മറ്റൊരു ട്വിസ്റ്റ് സമ്മാനിക്കുകയാണ് ബിഗ് ബോസ് ഇപ്പോള്‍. ഗ്രാന്‍ഡ് ഫിനാലെയുടെ തലേന്ന് ഒരു മത്സരാര്‍ഥിയെ കൂടി പുറത്താക്കിയിരിക്കുന്നു. ആറ് മത്സരാര്‍ഥികളാണ് ഗ്രാന്‍ഡ് ഫിനാലെയും കാത്ത് ബിഗ് ബോസ് വീട്ടില്‍ ഉള്ളത്. അഖില്‍ മാരാര്‍, ശോഭാ വിശ്വനാഥ്, ഷിജു അബ്ദുള്‍ റഷീദ്, ജുനൈസ് വി.പി, സെറീന ആന്‍ ജോണ്‍സണ്‍, റെനീഷ റഹ്മാന്‍ എന്നിവരാണ് ആറ് മത്സരാര്‍ഥികള്‍. ഇവരില്‍ ഒരാളാണ് ഇന്ന് എവിക്ട് ആയിരിക്കുന്നത്.

മോഹന്‍ലാല്‍ നേരിട്ട് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയാണ് ഇന്നത്തെ അപ്രതീക്ഷിത എവിക്ഷന്‍. തനിക്കൊപ്പം ഒരാളെ കൂടി കൊണ്ടുപോകുമെന്ന് മോഹന്‍ലാല്‍ പറയുന്നതായി പ്രൊമോ വീഡിയോയില്‍ കേള്‍ക്കാം. സെറീനയാണ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബിഗ് ബോസ് വീട്ടില്‍ നിന്ന് എവിക്ട് ആയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിനൊപ്പം സെറീനയും ഇന്ന് ബിഗ് ബോസ് വീട്ടില്‍ നിന്ന് ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ബിഗ് ബോസ് വീട്ടില്‍ നിന്ന് സെറീന എവിക്ട് ആയിരുന്നു. എന്നാല്‍ താരത്തെ സീക്രട്ട് റൂമിലേക്ക് മാറ്റുകയും പിന്നീട് തിരികെ കൊണ്ടുവരികയും ചെയ്തു. സൗന്ദര്യ മത്സരത്തില്‍ വിജയിച്ചാണ് സെറീന ബിഗ് ബോസ് ഷോയിലേക്ക് എത്തിയത്. ആദ്യം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ബിഗ് ബോസ് മത്സരാര്‍ഥിയായിരുന്നു സെറീന.

അനില മൂര്‍ത്തി

Recent Posts

മിണ്ടാതിരുന്നതുകൊണ്ട് എനിക്ക് പലതും നേടാന്‍ സാധിച്ചിട്ടുണ്ട്; വിജയ്

നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…

6 hours ago

സിനിമ നിര്‍ത്തിയാലോ എന്ന് തോന്നാറുണ്ട്; ഗായത്രി സുരേഷ്

സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…

6 hours ago

നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്‌സ് ആണ്; തൃഷ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…

6 hours ago

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

22 hours ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

22 hours ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

1 day ago