മലയാളത്തിൽ നിന്നും തുടങ്ങി തെന്നിന്ത്യയാകെ ഇളക്കി മറിച്ച് തന്റെ അഭിനയം ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് കീർത്തി സുരേഷ്. ഇവിടെ നിന്നെല്ലാം നിരവധി ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്.
ഇത്തരത്തിൽ തന്റെ ഫോളോവേഴ്സ് ആയിട്ടുള്ളവരെ ഒരു തരത്തിലും കീർത്തി നിരാശരാക്കുകയുമില്ല. കൃത്യമായ ഇടവേളകളിൽ തന്റെ വിശേഷങ്ങൾ പങ്കുവെച്ചും ഫൊട്ടോസും വീഡിയോസുമായും താരം ഇൻസ്റ്റാ വാളിൽ പ്രത്യക്ഷപ്പെടുണ്ട്.
ബാലതാരമായി സിനിമയിലെത്തിയ കീർത്തി ലീഡ് റോളിൽ ആദ്യമായി അഭിനയിക്കുന്നത് മോഹൻലാൽ ചിത്രം ഗീതഞ്ജലിയിലാണ്. റിങ് മാസ്റ്ററിലെ പ്രകടനം ശ്രദ്ധ നേടിയതോടെ താരം തമിഴിലേക്കും തെലുങ്കിലേക്കും ചുവട് മാറ്റി.
പിന്നീട് കോളിവുഡിലും ടോളിവുഡിലും മാത്രമാണ് താരം അഭിനയിച്ചുകൊണ്ടിരുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശൻ ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ കീർത്തി ടൊവീനോയുടെ നായികയായി വാശിയിലുമെത്തിയിരുന്നു.
ബ്രഹ്മാണ്ഡ ചിത്രങ്ങളടക്കം നിരവധി ചിത്രങ്ങളാണ് കീർത്തിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
ബോളിവുഡില് ഏവര്ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്ന്ന മഞ്ജിമ…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…