തെന്നിന്ത്യൻ സിനിമ ലോകത്തിന് ഏറെ സുപരിചിതമായ പേരുകളിൽ ഒന്നാണ് ആൻഡ്രിയ ജെറെമിയായുടേത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ കയ്യടക്കത്തോടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള ആൻഡ്രിയയുടെ മികവ് ഏറെ പ്രശംസ നേടിയിട്ടുണ്ട്.
അഭിനേത്രിയെന്ന നിലയിൽ തിളങ്ങി നിൽക്കുമ്പോഴും താനൊരു നല്ല ഗായിക കൂടിയാണെന്ന് തെളിയിച്ച താരമാണ് ആൻഡ്രിയ. പിന്നണി ഗായിക ആയും സ്റ്റേജ് പെർഫോമറായും ആസ്വാദകരെ കയ്യിലെടുക്കാൻ ആൻഡ്രിയയ്ക്ക് സാധിക്കും. ആൻഡ്രിയ തന്റെ കരിയർ ആരംഭിച്ചതും പിന്നണി ഗായികയായിട്ടാണ്.
മോഡലിങ്ങിലും താരം തന്റെ മികവ് തെളിയിച്ചു കഴിഞ്ഞു. അത്തരത്തിലുള്ള ചിത്രങ്ങൾ ആൻഡ്രിയ തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുമുണ്ട്. അങ്ങനെ താരം ഏറ്റവും ഒടുവിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
തമിഴ് നാട്ടിലെ ഒരു ആംഗ്ലോ ഇന്ത്യൻ കുടുംബത്തിൽ ജനിച്ച ആൻഡ്രിയ സപ്പോർട്ടിങ് റോളുകൾ ചെയ്താണ് സിനിമയിലെത്തുന്നത്. കണ്ട നാൾ മുതലാണ് ആദ്യ ചിത്രം. അന്നയും റസൂലും എന്ന മലയാള ചിത്രമാണ് താരത്തിന് അഭിനയ കരിയറിൽ ബ്രേക്ക് നൽകുന്നത്. ഇതിന് പുറമെ ലണ്ടൻ ബ്രിഡ്ജ്. തോപ്പിൽ ജോപ്പൻ, ലോഹം എന്നീ മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
വിശ്വരൂപം, തുപ്പരിവാളൻ, വട ചെന്നൈ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടുന്നതായിരുന്നു. ഡബ്ബിങ് ആർട്ടിസ്റ്റായും ആൻഡ്രിയ സിനിമ രംഗത്ത് സജീവമാണ്. അതേസമയം വിധികർത്താവായി ചില ടെലിവിഷൻ പരിപാടികളിലും ആൻഡ്രിയ എത്തിയിട്ടുണ്ട്.
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…
ബ്രൈഡല്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…