Categories: latest news

തന്റെ മേക്കപ്പിനെ കളിയാക്കുന്നവരോടും തന്നെ ഗേ എന്ന് വിളിക്കുന്നവരോടും റിയാസിന് പറയാനുള്ളത് ഇതാണ്

ബിഗ് ബോസ് സീസണ്‍ 4 ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റിയാസ് സലിം. എഞ്ചിനീയറിംഗ് ബിരുദധാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ് താരം. തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ അടക്കം റിയാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. പലപ്പോഴും റിയാസിന്റെ മേക്കപ്പും ലുക്കും വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുണ്ട്. നിരവധി പേരാണ് റിയാസിനെതിരെ മോശം കമന്റുകള്‍ രേഖപ്പെടുത്താറുള്ളത്. ഇപ്പോള്‍ ഇതാ അത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

താന്‍ പണ്ടേ മേക്കപ്പ് ഉപയോഗിക്കാറുണ്ടെന്നും മനുഷ്യന്‍മാര്‍ക്ക് വേണ്ടിയാണ് മേക്കപ്പ് ഉണ്ടാക്കുന്നതെന്നും റിയാസ് പറഞ്ഞു. ‘മമ്മൂക്കയും ലാലേട്ടനും മേക്കപ്പ് ഇടുമ്പോള്‍ നിങ്ങള്‍ക്ക് പ്രശ്‌നമില്ല. പക്ഷേ റിയാസ് മേക്കപ്പിട്ടാല്‍ അവന്‍ ‘ഗേ’ ആണ് പെണ്ണാണ് എന്നൊക്കെ പറയും,’ റിയാസ് പറഞ്ഞു.

‘ ഗേ എന്നോ സ്ത്രീ എന്നോ ഒരാളെ വിളിയ്ക്കുന്നത് കളിയാക്കാനാണെങ്കില്‍ എന്നെ സംബന്ധിച്ചിടുത്തോളം ആ വിളി ഒരു അപമാനമല്ല. കാരണം എന്റെ കണ്ണില്‍ അതൊരു കുഴപ്പമായി തോന്നുന്നില്ല. ഈ സമൂഹം ഇന്നും സ്ത്രീകളെ രണ്ടാം തരക്കാരായി കാണുന്നതുകൊണ്ടാണ് ഇങ്ങനെ കളിയാക്കുന്നത്,’ റിയാസ് കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

6 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

11 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

11 hours ago