Categories: Gossips

ദൃശ്യം 3: പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം വ്യാജം, സത്യാവസ്ഥ ഇതാണ്

ദൃശ്യം 3 ഒരേ സമയം മലയാളത്തിലും ഹിന്ദിയിലുമായി ചിത്രീകരിക്കുമെന്ന വാര്‍ത്തകള്‍ തെറ്റെന്ന് വെളിപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍. മൂന്നാം ഭാഗത്തെ കുറിച്ച് നിലവില്‍ തീരുമാനിച്ചിട്ടില്ലെന്ന് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ദൃശ്യം 3 യുടെ കഥയുമായി പലരും സംവിധായകന്‍ ജീത്തു ജോസഫിനെ സമീപിക്കുന്നുണ്ടെന്നും എന്നാല്‍ പുറത്തു നിന്നുള്ള കഥ അണിയറ പ്രവര്‍ത്തകര്‍ പരിഗണിക്കുന്നില്ലെന്നുമാണ് ദൃശ്യം സിനിമയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Meena in Drishyam

തീര്‍ച്ചയായും മൂന്നാം ഭാഗത്തിനായി ജീത്തു ശ്രമിക്കുന്നുണ്ട്. എന്നാല്‍ അത് ഉണ്ടോ ഇല്ലയോ എന്ന സൂചന കൊടുക്കാന്‍ പോലും ഇപ്പോള്‍ സമയം ആയിട്ടില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ ഇപ്പോള്‍ വരുന്ന വാര്‍ത്തകളുമായി ബന്ധപ്പെട്ടുളള ഒരു തീരുമാനവും അണിയറ പ്രവര്‍ത്തകര്‍ ആരും തന്നെ എടുത്തിട്ടില്ല. ഇതെല്ലാം വ്യാജ വാര്‍ത്തകളാണ് – ദൃശ്യം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

മോഹന്‍ലാലിനേയും അജയ് ദേവ്ഗണിനേയും നായകന്‍മാരാക്കി ഒരേസമയം ദൃശ്യം 3 യുടെ ഹിന്ദി, മലയാളം പതിപ്പുകള്‍ ചിത്രീകരിക്കും എന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്ത.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

23 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

23 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

23 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago