Categories: latest news

ടിനി ടോം പറഞ്ഞ പല്ല് പൊടിയുന്ന നടന്‍ ആരാണ്? എക്‌സൈസ് എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല; പ്രതികരിച്ച് ബി.ഉണ്ണികൃഷ്ണന്‍

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ പറ്റി വെളിപ്പെടുത്തലുകള്‍ നടത്തിയ നടന്‍ ടിനി ടോമിന്റെ മൊഴിയെടുക്കാന്‍ എന്തുകൊണ്ടാണ് എക്സൈസ് വകുപ്പ് തയ്യാറാകാത്തതെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണന്‍. സംവിധായകന്‍ നജീം കോയയുടെ ഹോട്ടല്‍ മുറിയില്‍ എക്സൈസ് റെയ്ഡ് നടത്തിയ നടപടിയില്‍ ക്രിമിനല്‍ ഗൂഡാലോചന ആരോപിച്ച് നടത്തിയ വാര്‍ത്താസമ്മേള്ളനത്തില്‍ സംസാരിക്കുകയായിരുന്നു ബി ഉണ്ണികൃഷ്ണന്‍. ടിനി ടോം എക്സൈസ് വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണെന്ന കാര്യവും ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

Tini Tom

നജീം കോയയെ പരിശോധിക്കാന്‍ തിരുവനന്തപുരത്ത് നിന്ന് ഈരാറ്റുപേട്ട എത്താന്‍ ഉത്സാഹം കാണിച്ച ഉദ്യോഗസ്ഥര്‍ എന്തുകൊണ്ടാണ് ടിനി ടോമിന്റെ മൊഴി എടുക്കാത്തത്. ഒരു നടന്റെ പല്ല് പൊടിഞ്ഞെന്നാണ് അദ്ദേഹം പറയുന്നത്. ടിനിടോം എക്സൈസിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജോലി ചെയ്യുമ്പോള്‍ ഈ വിഷയം ആദ്യം ചോദിക്കേണ്ടത് ആരാണ്? ആരാണ് ഇതെല്ലാം ചോദിക്കേണ്ടത്? നടപടി എടുക്കണ്ടേ, അതെന്താണ് ചെയ്യാത്തത്? ഒരു പ്രസ്താവന നടത്തുമ്പോള്‍ അതില്‍ ഉത്തരവാദിത്തം കാണിക്കണം. ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

6 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

12 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

12 hours ago