Categories: latest news

ബിഗ് ബോസില്‍ നിന്ന് അനു ജോസഫ് പുറത്ത്

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ നിന്ന് ഒരാള്‍ കൂടി പുറത്ത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീടിനുള്ളിലേക്ക് എത്തിയ നടി അനു ജോസഫാണ് ഇത്തവണ എവിക്ഷനില്‍ പുറത്തായത്. ഇതോടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസ് ഹൗസിനുള്ളില്‍ പ്രവേശിച്ച മൂന്ന് പേരും ഷോയില്‍ നിന്ന് പുറത്തായി. ഒമര്‍ ലുലു, ഹനാന്‍ എന്നിവര്‍ നേരത്തെ പുറത്തായിരുന്നു.

നാദിറ, അനു ജോസഫ്, അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, അനിയന്‍ മിഥുന്‍, ഷിജു, സെറീന എന്നിവരാണ് ഇത്തവണ നോമിനേഷനില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏറ്റവും കുറവ് പ്രേക്ഷക വോട്ടുകള്‍ ലഭിച്ചതിനാലാണ് അനു ജോസഫ് പുറത്തായത്.

ബിഗ് ബോസ് സീസണ്‍ ഫൈവിലെ മൂന്നാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് അനു ജോസഫ് എത്തിയത്. ഹൗസിലേക്ക് എത്തിയ ദിവസം മുതല്‍ വളരെ ഊര്‍ജ്ജസ്വലയായിട്ടാണ് അനു ജോസഫ് ടാസ്‌ക്കുകളില്‍ അടക്കം പങ്കെടുത്തിരുന്നത്.

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

2 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

7 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

7 hours ago