Categories: latest news

എസ്.ജെ.സിനു ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം, നായകന്‍ പ്രഭുദേവ; ‘പേട്ട റാപ്’ വരുന്നു

ബ്ലൂഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാം നിര്‍മിച്ച് എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ നടന്നു. ‘പേട്ട റാപ്’ എന്നാണ് ചിത്രത്തിന്റെ പേര്. പ്രഭുദേവ നായകനാകുന്ന ചിത്രത്തില്‍ വേദികയാണ് നായിക.

‘പാട്ട്, അടി, ആട്ടം – റിപ്പീറ്റ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പ്രണയം, ആക്ഷന്‍, സംഗീതം, നൃത്തം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു മുഴുനീള എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന് ടാഗ് ലൈനില്‍ നിന്ന് തന്നെ വ്യക്തമാണ്.

പോണ്ടിച്ചേരി, ചെന്നൈ, കേരളം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുക. ജിബൂട്ടി, തേര് എന്നീ മലയാള ചിത്രങ്ങള്‍ക്ക് ശേഷം എസ്.ജെ.സിനു ഒരുക്കുന്ന ആദ്യ തമിഴ് ചിത്രമാണിത്. ഡിനില്‍ പി.കെയാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം ജിത്തു ദാമോദര്‍. ഡി.ഇമാന്‍ സംഗീതം നല്‍കുന്ന ചിത്രത്തില്‍ പാട്ടിന് വളരെ പ്രാധാന്യമുണ്ട്. എ.ആര്‍.മോഹനനാണ് കലാസംവിധാനം. എഡിറ്റര്‍ സാന്‍ ലോകേഷ്.

പ്രഭുദേവ, വേദിക എന്നിവര്‍ക്കൊപ്പം വിവേക് പ്രസന്ന, ഭഗവതി പെരുമാള്‍, രമേ,് തിലക്, കലാഭവന്‍ ഷാജോണ്‍, രാജീവ് പിള്ള, അരുള്‍ദാസ്, മൈം ഗോപി, റിയാസ് ഖാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചീഫ് കോ ഡയറക്ടര്‍ – ചോഴന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – എം എസ് ആനന്ദ്, ശശികുമാര്‍ എന്‍, ഗാനരചന – വിവേക, മദന്‍ കാര്‍ക്കി, പ്രോജക്ട് ഡിസൈനര്‍ – തുഷാര്‍ എസ്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ – സഞ്ജയ് ഗസല്‍, വസ്ത്രാലങ്കാരം – അരുണ്‍ മനോഹര്‍, മേക്കപ്പ് – അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ് – സായ് സന്തോഷ്, പി ആര്‍ ഓ – നിഖില്‍ മുരുകന്‍, പ്രതീഷ് ശേഖര്‍, വി എഫ് എക്സ് – വിപിന്‍ വിജയന്‍, ഡിസൈന്‍ –
മനു ഡാവിഞ്ചി.

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

മനോഹരിയായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കിടിലന്‍ പോസുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അടിപൊളി ചിത്രങ്ങളുമായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ.. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

3 hours ago

ഗ്ലാമറസ് പോസുമായി അഭിരാമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago