Categories: latest news

സ്റ്റൈലൻ ഫൊട്ടോഷൂട്ടുമായി ഇഷ തൽവാർ

തട്ടത്തിൻ മറയത്തിൻ പെൺകുട്ടിയായി മലയാള സിനിമയിലേക്ക് എത്തിയ അന്യ ഭാഷ താരമാണ് ഇഷ തൽവാർ. മലയാളത്തിലെ സിനിമ അരങ്ങേറ്റം വെറുതെയായില്ല. പിന്നീട് അന്യഭാഷ ചിത്രങ്ങളിലും താരം തിളങ്ങി.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ ഇഷ, തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഹോട്ട് ലുക്കിലാണ് ഇത്തവണ താരം എത്തിയിരിക്കുന്നത്.

രണം, ബാംഗ്ലൂര്‍ ഡെയ്സ്, ടു കണ്‍ട്രീസ്, ബാല്യകാല സഖി തുടങ്ങിയ ചിത്രങ്ങളിലും ഇഷ പ്രധാനവേഷങ്ങളിലെത്തി. രണമാണ് അവസാന മലയാള ചിത്രം. 

ഹിന്ദി ചിത്രം ആര്‍ട്ടിക്കിള്‍ 15 ലെ ഇഷയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമകളില്‍ അഭിനയിക്കുന്നതിനിടെ തന്നെ വെബ് സീരീസിലും ഇഷ എത്തി.

ഹോം സ്വീറ്റ് ഓഫീസിലൂടെയാണ് ഇഷ വെബ്ബ് സീരിസ് ലോകത്തിലേക്ക് എത്തുന്നത്. സൂപ്പര്‍ ഹിറ്റ് സീരിസായ മിര്‍സാപൂരിന്റെ രണ്ടാം സീസണില്‍ പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ച താരത്തിന്റെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.

അനില മൂര്‍ത്തി

Recent Posts

അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍…

5 hours ago

ഹാപ്പിയായി ഇരിക്കുന്നത് സിംഗിള്‍ ആയതുകൊണ്ട്

തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും പേഴ്‌സണല്‍ സ്‌പെയ്‌സിനെക്കുറിച്ചുമൊക്കെ നടി…

5 hours ago

പോലീസ് വേഷത്തിൽ പാർവതി തിരുവോത്ത്;’പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന പുതിയ മലയാള ചിത്രം…

18 hours ago

ഈ കുഞ്ഞിനെ മനസ്സിലായോ? ഇന്ന് മലയാള സിനിമയിലെ നടി

ബാലതാരമായി മലയാളികളുടെ പ്രിയങ്കരിയായ നന്ദന വർമ പങ്കുവെച്ച…

19 hours ago

ജെന്‍-സികളെയോര്‍ത്ത് അഭിമാനിക്കുന്നു; ജ്യോതിക

വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടി ജ്യോതിക. ജെന്‍സി…

1 day ago