Pepe and Jude
നടന്‍ ആന്റണി വര്‍ഗീസിനോട് (പെപ്പെ) മാപ്പ് പറഞ്ഞ് സംവിധായകന്‍ ജൂഡ് ആന്റണി. പെപ്പെയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശരിയായില്ലെന്ന് ജൂഡ് പറഞ്ഞു. പറഞ്ഞ ടോണ്‍ മാറിപ്പോയെന്നും പറഞ്ഞ കാര്യം വേണ്ടായിരുന്നെന്നും ജൂഡ് റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്.
‘ നാവ് കൊണ്ട് ഞാന്‍ ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. മിനിഞ്ഞാന്ന് കൂടി ഒരു ഇന്റര്‍വ്യൂന് പോയിട്ട് പാവം പെപ്പെനെ കുറിച്ച് പറഞ്ഞിട്ട്…അതിന്റെ കുറ്റബോധത്തിലാണ് ഞാന്‍ ഇപ്പോ ഇരിക്കുന്നത്. അവന്റെ പെങ്ങളുടെ കല്യാണം നടത്തിയത് സിനിമയുടെ അഡ്വാന്‍സ് വാങ്ങിയ കാശ് കൊണ്ടാണെന്ന് ഞാന്‍ പറഞ്ഞു. അത് സത്യമാണോ എന്ന് പോലും എനിക്ക് അറിയാത്ത കാര്യമായിരുന്നു. പെങ്ങളുടെ കല്യാണം കഴിഞ്ഞു ആ സമയത്ത്. അപ്പോള്‍ ഞാന്‍ കരുതി ആ കാശ് കൊണ്ടാണ് കല്യാണം നടത്തിയിട്ടുണ്ടാകുക, അത് കഴിഞ്ഞ് നിര്‍മാതാവിന് കാശ് തിരിച്ചുകൊടുത്തതാകും എന്ന്. അത് പറഞ്ഞ ടോണും മാറിപ്പോയി. പറഞ്ഞ കാര്യവും വേണ്ടായിരുന്നു. അവന്റെ പെങ്ങള്‍ക്കും ഫാമിലിക്കുമൊക്കെ ഭയങ്കര വിഷമമായി കാണും. ഞാന്‍ അവരോട് മാപ്പ് പറയുകയാണ്,’ ജൂഡ് പറഞ്ഞു.
അതേസമയം ജൂഡിനെതിരെ പെപ്പെയുടെ അമ്മ മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പെങ്ങളുടെ വിവാഹത്തിനു മുന്‍പ് നിര്‍മാതാവിന് അഡ്വാന്‍സ് തിരിച്ചു കൊടുത്തു എന്ന് തെളിവ് സഹിതം പെപ്പെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…