Categories: latest news

സ്‌റ്റൈലായി പൂര്‍ണിമ

പച്ച നിറത്തിലുള്ള സാരിയില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്. സ്ലീവ്‌ലെസ്സ് ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് പൂര്‍ണിമ.

രഘുനാഥ് പാലേരി എഴുതി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായാണ് പൂര്‍ണിമയുടെ സിനിമ അരങ്ങേറ്റം. പിന്നീട് പല സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്ത പൂര്‍ണിമ കാതലുക്ക് മരൈദെ എന്ന തമിഴ് ചിത്രത്തിലും കോട്ടന്‍ മേരി എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ കോബാട്ട് ബ്ലൂ എന്ന ഹിന്ദി ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.

സിനിമ ജീവിതത്തിനപ്പുറത്തേക്ക് മലയാളി പ്രേക്ഷകര്‍ക്ക് പൂര്‍ണിമ പരിചിതയാകുന്നത് ടെലിവിഷന്‍ ഷോകളിലൂടെയാണ്. അവതാരികയായും വിധികര്‍ത്താവായുമെല്ലാം 1998 മുതല്‍ ഇങ്ങോട്ടുള്ള രണ്ട് പതിറ്റാണ്ടിലേറെക്കാലം സജീവമായി നില്‍ക്കുന്നയാളാണ് പൂര്‍ണിമ. തമിഴ്, മലയാളം ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ട പൂര്‍ണിമ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

കാഷ്വൽ ലുക്കിൽ സ്വാസിക; ചിത്രങ്ങൾ വൈറൽ

നടി സ്വാസികയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ…

23 seconds ago

അന്ന ആന്റണിയുടെ പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു

നടി അന്ന ആന്റണി പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…

12 hours ago

Thudakkam Trailer:’തുടക്കം’ ട്രെയിലർ പുറത്തിറങ്ങി

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം'…

12 hours ago

തന്റെ ശരീര ഭാരത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് വിദ്യ ബാലന്‍

ഒരു കാലത്ത് ബോളിവുഡില്‍ നായികമാര്‍ എങ്ങനെയിരിക്കണം എന്നതിന്…

18 hours ago

സ്‌നേഹം ലഭിച്ചില്ല; വിവാഹ മോചനത്തിന്റെ കാരണം പറഞ്ഞ് ഗൗരി

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് സീരിയല്‍ സംവിധായകന്‍ മനോജുമായുള്ള…

18 hours ago

അസുഖം വന്ന സമയത്ത് ഒരു ഡോക്ടറും എന്നെ പേടിപ്പിച്ചില്ല; മമ്മൂട്ടി

തന്റെ അസുഖ കാലത്തെക്കുറിച്ച് നടന്‍ മമ്മൂട്ടി. കൈരളിയുടെ…

18 hours ago