Categories: latest news

ആദ്യ ദിനം തന്നെ കോടികൾ വാരി പൊന്നിയൻ സെൽവൻ 2

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗം. മണി രത്നം സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗം നേടിയ ഗംഭീര വിജയം തന്നെയാണ് കാത്തിരിപ്പിന്റെ പ്രധാന കാരണം. കാത്തിരിപ്പ് വെറുതെയായില്ലെന്നാണ് സിനിമയുടെ ആദ്യ ദിവസത്തെ കളക്ഷൻ തുകയുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമാക്കുന്നത്. വൻ സ്വീകരണമാണ് ചിത്രത്തിന് രാജ്യമെമ്പാടും ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

തമിഴ്നാട്ടിൽ മാത്രം പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗം ആദ്യ ദിനം നേടിയിരിക്കുന്നത് 21.37 കോടി രൂപയാണ്. ടോളിവുഡിലെ റെക്കോർഡ് കളക്ഷൻ കൂടിയാണിത്. എന്നാൽ കേരളത്തിൽ വിജയ് ചിത്രം വാരിസിന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് റിലീസ് കളക്ഷനില്‍ ‘പൊന്നിയിൻ സെല്‍വൻ 2’ ഇടംപിടിച്ചിരിക്കുന്നത്. എന്തായാലും മണിരത്നം ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷൻ കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. 

തമിഴ്‍നാട്ടിലെ നടപ്പ് വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ‘പൊന്നിയിൻ സെല്‍വന്റേ’ത്  എന്നും ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു. ലഭിക്കുന്ന പ്രതികരങ്ങളുടെ അടിസ്ഥാനത്തില്‍ ചിത്രം വൻ വിജയമാകുമെന്നു തന്നെ അണിയറ പ്രവർത്തകർ ഉറച്ചു വിശ്വസിക്കുന്നു. ബ്രഹ്മാണ്ഡ പ്രൊമോഷൻ പരിപാടികളും സിനിമയുടെ റിലീസിന് മുന്നോടിയായി അണിയറക്കാർ സംഘടിപ്പിച്ചിരുന്നു. ഇത് വിജയത്തിൽ നിർണായക ഘടമായതായാണ് വിലയിരുത്തപ്പെടുന്നത്. 

അനില മൂര്‍ത്തി

Recent Posts

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

1 week ago

മാറ്റം അനിവാര്യമാണ്; സുരേഷ് കൃഷ്ണ

വില്ലനായാണ് സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ ഹ്യൂമര്‍ റോളുകളിലൂടെ മലയാളികളുടെ…

1 week ago

300 കോടിക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം; ഫഹദ് ഇനി ‘കരാട്ടെ ചന്ദ്രൻ’

ഫഹദ് ഫാസിൽ നായകനാകുന്ന 'കരാട്ടെ ചന്ദ്രൻ' ശനിയാഴ്ച…

2 weeks ago

കളങ്കാവലി’ന് ശേഷം ജിതിൻ കെ. ജോസ്; ജയസൂര്യയുടെ ‘മായൻ: ചാപ്റ്റർ 1’ ടീസർ ഉടൻ

ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'മായൻ: ചാപ്റ്റർ…

2 weeks ago

‘ഭൗമ’യിൽ ജേക്കബായി സാഗർ സൂര്യ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ…

2 weeks ago

വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രഞ്ജിനി ജോസ്

പിന്നണി ?ഗാന രം?ഗത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്ന രഞ്ജിനി…

2 weeks ago