അഖില്‍ അക്കിനേനി, മമ്മൂട്ടി, സാക്ഷി വൈദ്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ഏജന്റ് തിയറ്ററുകളില്‍. ചിത്രത്തിനു സമ്മിശ്ര പ്രതികരണങ്ങളാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. മലയാളത്തിലും ചിത്രം ഇറങ്ങിയിട്ടുണ്ട്.
മമ്മൂട്ടി റോ ചീഫ് കേണല്‍ മേജര്‍ മഹാദേവനായും അഖില്‍ അക്കിനേനി അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരന്‍ രാമകൃഷ്ണ ആയുമാണ് വേഷമിട്ടിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഇരുവരും ഉള്‍പ്പെടുന്ന ഒരു മിഷന്‍ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിനിടയില്‍ സംഭവിക്കുന്ന കാര്യങ്ങളെ ഡ്രാമയായി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ്.
വക്കാന്തം വംശിയുടെ കഥ മികച്ചതാണെങ്കിലും സംവിധാനത്തിലെ പാളിച്ചകള്‍ ചിത്രത്തെ ശരാശരി അനുഭവം മാത്രമാക്കുന്നു. ഹിപ്‌ഹോപ് തമിഴിന്റെ സംഗീതം മികച്ച നിലവാരം പുലര്‍ത്തി. അഖില്‍ അക്കിനേനി-മമ്മൂട്ടി കോംബിനേഷന്‍ തന്നെയാണ് സിനിമയുടെ നട്ടെല്ല്. ഇരുവരും ഒന്നിച്ചുള്ള സീനുകള്‍ പ്രേക്ഷരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ സ്‌ക്രീന്‍ പ്രസന്‍സും സിനിമയെ ഒരുപരിധി വരെ സഹായിച്ചിരിക്കുന്നു.
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ.…
ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത സൂര്യ ചിത്രം…
സിനിമ മേഖലയില്‍ നിന്നും തുടക്കകാലത്ത് തനിക്ക് മോശം…
നാഗ ചൈതന്യയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് പിറന്നാള്‍…