Mamukkoya
മുതിര്‍ന്ന നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടന്‍ ഭാഷയും സ്വാഭാവിക നര്‍മ്മവുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് മാമുക്കോയ.
ഹൃദയാഘാതത്തിനൊപ്പം തലച്ചോറില്‍ രക്തസ്രാവവും കൂടിയതാണ് താരത്തിന്റെ നില അതീവ ഗുരുതരമാക്കിയത്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുകയോ ബോധാവസ്ഥയിലേക്ക് തിരിച്ചുവരികയോ ചെയ്തിരുന്നില്ല.
കഴിഞ്ഞ ദിവസം പൂങ്ങോട് ജനകീയ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ മാമുക്കോയ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…