Categories: Gossips

മീശയെടുക്കാന്‍ മമ്മൂട്ടി; പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ഇങ്ങനെ

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി മീശയെടുക്കുന്നു. പുതിയ ചിത്രത്തിനു വേണ്ടിയാണ് മമ്മൂട്ടി ക്ലീന്‍ ഷേവ് ലുക്കില്‍ എത്തുന്നത്. നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലറിലാണ് മമ്മൂട്ടി മീശയെടുത്ത് അഭിനയിക്കുക. ബസൂക്ക എന്നാണ് ചിത്രത്തിന്റെ പേര്.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഹോളിവുഡ് സിനിമകളെ ഓര്‍മിപ്പിക്കുന്ന പേരും പോസ്റ്ററുമാണ് ചിത്രത്തിന്റേത്. തോക്കിന്‍ മുന്നില്‍ നില്‍ക്കുന്ന നായകന്റെ ഡിസൈനാണ് പോസ്റ്ററില്‍ ഉള്ളത്. പ്രശസ്ത സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ നിര്‍ണായക വേഷം അവതരിപ്പിക്കുന്നുണ്ട്.

റോഷാക്കിന് ശേഷം ഛായാഗ്രഹകന്‍ നിമിഷ് രവിയും സംഗീത സംവിധായകന്‍ മിഥുന്‍ മുകുന്ദനും മറ്റൊരു മമ്മൂട്ടി ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ബസൂക്കയ്ക്ക് ഉണ്ട്. തിയേറ്റര്‍ ആന്‍ഡ് ഡ്രീംസും സരിഗമയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിനു ശേഷമാണ് മമ്മൂട്ടി ക്ലീന്‍ ഷേവ് ലുക്കില്‍ അഭിനയിക്കാന്‍ പോകുന്നത്.

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

10 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

17 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

17 hours ago