Meera Vasudevan
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി മീര വാസുദേവന്റെ പുതിയ ചിത്രങ്ങള്‍. അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കെന്നാണ് ആരാധകരുടെ കമന്റ്.
മലയാളത്തില്‍ ഏറെ ആരാധകരുള്ള പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്കില്‍ പ്രധാന വേഷത്തിലെത്തുന്നത് നടി മീര വാസുദേവന്‍ ആണ്. തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് മീര മലയാളികള്‍ക്ക് സുപരിചിതയായത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മീര. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം മീര പങ്കുവെയ്ക്കാറുണ്ട്. 2005 ല്‍ പുറത്തിറങ്ങിയ ബ്ലെസി ചിത്രം തന്മാത്രയില്‍ മോഹന്‍ലാലിന്റെ നായികയായാണ് മീര മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ഒട്ടേറെ മലയാള സിനിമകളില്‍ അഭിനയിച്ചു.
മലയാളി അല്ലെങ്കിലും കുടുംബപ്രേക്ഷകര്‍ക്കിടയില്‍ മീരയ്ക്ക് ഒട്ടേറെ ആരാധകര്‍ ഉണ്ട്. മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും മീര അഭിനയിച്ചിട്ടുണ്ട്. 1982 ജനുവരി 29 ന് ജനിച്ച മീരയ്ക്ക് ഇപ്പോള്‍ 41 വയസ്സ് പ്രായമുണ്ട്. മോഹന്‍ലാലിന്റെ നായികയായി തന്മാത്രയില്‍ അഭിനയിക്കുമ്പോള്‍ മീരയുടെ പ്രായം 23 വയസ്സ് മാത്രമായിരുന്നു.
പ്രിയതാരം ജയറാമിന്റെയും പാര്വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…
മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന് കീടക്കിട…
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില് തങ്ങളുടെ…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാജോള്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…