Categories: Gossips

ആയിരത്തോളം കലാകാരന്‍മാര്‍ അണിനിരക്കുന്ന ഗാനരംഗം, ഷൂട്ടിങ് പുലര്‍ച്ചെ നാല് വരെ; വാലിബന്‍ വിശേഷങ്ങള്‍

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ചിത്രത്തില്‍ ആയിരത്തിലേറെ കലാകാരന്‍മാര്‍ അണിനിരക്കുന്ന ഗാനരംഗമുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വമ്പന്‍ ക്യാന്‍വാസിലാണ് ഈ രംഗം ഷൂട്ട് ചെയ്യുന്നതെന്നും വിവരമുണ്ട്.

മോഹന്‍ലാല്‍ പാടി അഭിനയിച്ച രംഗമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാല് മണി വരെ ഈ ഗാനരംഗം ചിത്രീകരിച്ചെന്നും വാര്‍ത്തകളുണ്ട്. മോഹന്‍ലാലും പുലര്‍ച്ചെ വരെ ഈ ഗാനരംഗം ചിത്രീകരിക്കാനായി അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഉണ്ടായിരുന്നു.

Mohanlal and Lijo Jose Pellissery

1900 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് മലൈക്കോട്ടൈ വാലിബന്‍ പറയുന്നത്. ജനുവരി 18ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ചിരുന്നു. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി തുടങ്ങിയവരാണ് പ്രധാന മറ്റ് വേഷങ്ങളില്‍ എത്തുന്നത്. ജോണ്‍ മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ താടിയെടുത്ത് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മലൈക്കോട്ടൈ വാലിബനുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

2 days ago

സ്‌റ്റൈലിഷ് പോസുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

2 days ago

സാരിയില്‍ അതിസുന്ദരിയായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സാരിയില്‍ അടിപൊളിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago