Shobana
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ് താരം. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ശോഭന അഭിനയിച്ചിട്ടുണ്ട്.
ശോഭനയുടെ ജന്മദിനമാണ് ഇന്ന്. 1970 മാര്‍ച്ച് 21 ന് തിരുവനന്തപുരത്താണ് ശോഭന ജനിച്ചത്. തന്റെ 53-ാം ജന്മദിനമാണ് ശോഭന ഇന്ന് ആഘോഷിക്കുന്നത്. 2006 ല്‍ പത്മശ്രീ പുരസ്‌കാരം നേടിയ താരമാണ് ശോഭന.
ചെറിയ പ്രായത്തില്‍ തന്നെ അഭിനയരംഗത്ത് എത്തിയ താരമാണ് ശോഭന. 1984 ല്‍ പുറത്തിറങ്ങിയ ഏപ്രില്‍ 18 എന്ന ചിത്രത്തിലാണ് ശോഭന ആദ്യമായി നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍, രജനികാന്ത്, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചു. രണ്ട് തവണ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.
Shobana
കാണാമറയത്ത്, അനുബന്ധം, യാത്ര, ടി.പി.ബാലഗോപാലന്‍ എം.എ., ചിലമ്പ്, നാടോടിക്കാറ്റ്, അനന്തരം, വിചാരണ, വെള്ളാനകളുടെ നാട്, അപരന്‍, ഇന്നലെ, കളിക്കളം, ഉള്ളടക്കം, മേലേപ്പറമ്പില്‍ ആണ്‍വീട്, പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രത്താഴ്, പവിത്രം, തേന്മാവിന്‍ കൊമ്പത്ത്, കമ്മിഷണര്‍, മിന്നാരം, മഴയെത്തും മുന്‍പെ, ഹിറ്റ്ലര്‍, സൂപ്പര്‍മാന്‍, മകള്‍ക്ക്, തിര, വരനെ ആവശ്യമുണ്ട് എന്നിവയാണ് മലയാളത്തില്‍ ശോഭനയുടെ ശ്രദ്ധേയമായ സിനിമകള്‍.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…