Nanpakal Nerathu Mayakkam
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനം തുടരുകയാണ്. സ്ട്രീമിങ് ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും എങ്ങുനിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഹോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത.
ലളിതമായി അതിശയിപ്പിക്കുന്ന സിനിമ. നന്‍പകല്‍ നേരത്ത് മയക്കം, മമ്മൂട്ടി സാറിന്റെ ഉജ്ജ്വലമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ അവതരിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം. ഈ ചിത്രവും ഈ പ്രകടനവും രണ്ട് മികച്ച കലാകാരന്മാരുടെ മികവിന്റെ സാക്ഷ്യമാണ് – ഹന്‍സല്‍ മെഹ്ത ട്വിറ്ററില്‍ കുറിച്ചു.
തിയറ്ററുകളില്‍ മികച്ച അഭിപ്രായമാണ് നന്‍പകല്‍ നേരത്ത് മയക്കത്തിനു ലഭിച്ചത്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിര്‍മിച്ചത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…