Categories: Gossips

തെന്നിന്ത്യന്‍ നടന്‍ കിടക്ക പങ്കിടാന്‍ വിളിച്ചു; ദുരനുഭവം തുറന്നുപറഞ്ഞ് രാധിക ആപ്‌തെ

കരിയറിന്റെ തുടക്കകാലത്ത് നിരവധി ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് നടി രാധിക ആപ്‌തെ പല വേദികളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു തെന്നിന്ത്യന്‍ താരത്തില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് താരം പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു തെന്നിന്ത്യന്‍ താരം തനിക്കൊപ്പം കിടക്ക പങ്കിടാന്‍ ക്ഷണിച്ചിട്ടുണ്ടെന്ന് രാധിക പറയുന്നു.

‘ഒരിക്കല്‍ ഒരു തെന്നിന്ത്യന്‍ താരം എന്റെ മുറിയിലേയ്ക്ക് ഫോണ്‍ ചെയ്തു. പഞ്ചാരയടിക്കാന്‍ നോക്കി. എന്നാല്‍, ഞാന്‍ നല്ല പരുഷമായാണ് സംസാരിച്ചത്. ഒരിക്കല്‍ ഒരു കോള്‍ വന്നു. ബോളിവുഡില്‍ സിനിമ ചെയ്യുന്നുണ്ടെന്നും അതിനായി കാണണമെന്നും പറഞ്ഞായിരുന്നു അത്. അയാള്‍ക്കൊപ്പം കിടക്ക പങ്കിടുന്നതില്‍ കുഴപ്പമുണ്ടോ എന്നായിരുന്നു പിറകെ ചോദിച്ചത്. ചോദ്യം കേട്ട് ഞാന്‍ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്,’ രാധിക പറഞ്ഞു.

ആ നടന്റെ ചോദ്യത്തോട് താന്‍ പ്രതികരിച്ച രീതിയും രാധിക പങ്കുവെച്ചു. ആ സിനിമ ചെയ്യാന്‍ ഞാനില്ല, പോയി ചത്തൂടെ എന്നാണ് താന്‍ അയാളോട് തിരിച്ചു ചോദിച്ചതെന്ന് രാധിക പറയുന്നു. പിന്നീട് ആ നടന്‍ തന്നെ വിളിച്ചിട്ടില്ലെന്നും രാധിക വെളിപ്പെടുത്തി.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

7 hours ago

കിച്ചനില്‍ നിന്നും ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗ്ലാമറസ് പോസുമായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

8 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

8 hours ago

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

8 hours ago

അതിസുന്ദരിയായി വിന്‍സി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago