Categories: Gossips

പടം കാണാന്‍ ആളില്ല; പുഴ മുതല്‍ പുഴ വരെ തിയറ്ററുകളില്‍ നിന്ന് നീക്കും !

തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞ് രാമസിംഹന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന പുതിയ ചിത്രം. മാര്‍ച്ച് മൂന്ന് വെള്ളിയാഴ്ച 84 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ ഇന്ന് ആളുകളില്ലാത്തതിനാല്‍ പലയിടത്തും ചിത്രത്തിന്റെ പ്രദര്‍ശനം നടന്നില്ല. പ്രേക്ഷകര്‍ ഇല്ലാത്തതിനാല്‍ ഇന്ന് വെറും 20 സ്‌ക്രീനുകളില്‍ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നാണ് വിവരം. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചേക്കും.

1921 ലെ മലബാര്‍ കലാപത്തിന്റെ ഭാഗമായി നടന്ന ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന ചിത്രമാണ് പുഴ മുതല്‍ പുഴ വരെ. വയലന്‍സ് രംഗങ്ങള്‍ ധാരാളം ഉള്ളതിനാല്‍ ചിത്രത്തിനു എ സര്‍ട്ടിഫിക്കറ്റാണ് നേരത്തെ ലഭിച്ചത്.

സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിങ് എന്നിവയെല്ലാം നിര്‍വഹിച്ചിരിക്കുന്ന രാമസിംഹനാണ്. തലൈവാസന്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി.രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. തലൈവാസന്‍ വിജയ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

12 hours ago

ലണ്ടന്‍ നഗത്തില്‍ ചുറ്റിത്തിരിഞ്ഞ് റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

13 hours ago

അതിസുന്ദരിയായി തന്‍വി റാം

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി റാം.…

13 hours ago

പ്രായമായെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെട്ട റാണി മുഖര്‍ജി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി.…

1 day ago

രേണു ബിഗ്‌ബോസില്‍; തുറന്ന് പറഞ്ഞ് സുഹൃത്ത്

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

1 day ago