Categories: Gossips

ബറോസ് ഓണത്തിനു തിയറ്ററുകളിലെത്തിയേക്കും

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഈ വര്‍ഷം ഓണത്തിനു തിയറ്ററുകളിലെത്തിയേക്കുമെന്ന് സൂചന. ചിത്രത്തിന്റെ കലാസംവിധായകനായ സന്തോഷ് രാമനാണ് റിലീസിനെ കുറിച്ചുള്ള സൂചന നല്‍കിയത്. ഓണത്തിനു ബറോസ് എത്തുന്ന രീതിയിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത് ഒരു അഭിമുഖത്തിലാണ് സന്തോഷ് രാമന്‍ വെളിപ്പെടുത്തിയത്.

നിരവധി ഷെഡ്യൂളുകളിലായി 170 ദിവസം കൊണ്ടാണ് ബറോസിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ കൂടുതലും വിദേശത്ത് ആയിരിക്കുമെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.

Mohanlal

അടിമുടി ഫാന്റസി മൂഡിലാണ് ബറോസ് അണിയിച്ചൊരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിധി കാക്കുന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ജിജോ പുന്നൂസിന്റേതാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിര്‍മിക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

33 വയസായി, എന്നിട്ടും എല്ലാം പഠിച്ചിട്ടില്ല:സൗഭാഗ്യ വെങ്കിടേഷ്

പുറത്തുനിന്ന് നോക്കുമ്പോൾ ജീവിതം ഏറെ സന്തോഷകരമായി മുന്നോട്ട്…

1 hour ago

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

13 hours ago