Categories: latest news

സീരിയലുകള്‍ ഭയങ്കര ടോക്‌സിക്കാണ്: ഗൗതമി നായര്‍

മലയാളം സീരിയലുകള്‍ക്കെതിരെ നടി ഗൗതമി നായര്‍. സീരിയലുകളും ടിവി ഷോകളും വളരെ മോശമാണെന്ന് താരം പറഞ്ഞു. സീരിയലുകളില്‍ കാണുന്ന പല കാര്യങ്ങളുമാണ് പിന്നീട് ജീവിതത്തില്‍ പകര്‍ത്തുന്നതെന്നും കുട്ടികളെ പോലും അത് സ്വാധീനിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

‘സീരിയലില്‍ കാണുന്ന കാര്യങ്ങളാണ് പിന്നീട് ജീവിതത്തില്‍ നമ്മള്‍ പകര്‍ത്തുന്നത്. വേറെ എത്ര വിഷയങ്ങളുണ്ട് ഇവര്‍ക്കൊക്കെ. എന്നിട്ടും ഈ പെണ്ണ് കറുത്തതാണ്, ഈ പെണ്ണ് വെളുത്തതാണ്, വിവാഹേതര ബന്ധങ്ങള്‍ അങ്ങനെയുള്ള വിഷയങ്ങള്‍ മാത്രമല്ല. ഈയടുത്ത് ഒരു സീരിയല്‍ ഞാന്‍ കണ്ടു. ഞെട്ടിപ്പോയി ! ഇക്കാലത്തും ഇങ്ങനെയുള്ള സീരിയലുകള്‍ ഉണ്ടല്ലോ. സിനിമയ്ക്ക് സെന്‍സറിങ് ഉണ്ട്. എന്തുകൊണ്ടാണ് സീരിയലുകള്‍ക്കും ടിവി ഷോകള്‍ക്കും ഇങ്ങനെയൊരു സെന്‍സറിങ് ഇല്ലാത്തത്. മാത്രമല്ല മുതിര്‍ന്നവര്‍ ഇതൊക്കെ കാണുമ്പോള്‍ കുട്ടികളും വീട്ടിലിരുന്ന് ഇത് കാണും. അവരുടെ മനസ്സില്‍ കുഞ്ഞിലേ മുതല്‍ ഇതൊക്കെ പതിയും,’ ഗൗതമി പറഞ്ഞു.

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമി മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ഡയമണ്ട് നെക്ലേസിലും മികച്ച കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

6 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

6 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

6 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

6 hours ago