Categories: latest news

പ്രായത്തെ തോല്‍പ്പിക്കുന്ന മുഖകാന്തി; കിടിലന്‍ ചിത്രങ്ങളുമായി സുവര്‍ണ വര്‍ഗീസ്

ജമൈക്കയിലെ മൂണ്‍ പാലസില്‍ നിന്നുള്ള കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സുവര്‍ണ വര്‍ഗീസ്. സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന അഭിനേത്രിയാണ് സുവര്‍ണ. രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം സുവര്‍ണ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമേ സീരിയലുകളിലും താരം സജീവമായിരുന്നു. മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിത മുഖമാണ് സുവര്‍ണയുടേത്.

ലയണ്‍, മഴത്തുള്ളിക്കിലുക്കം എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ദിലീപിന്റെ ചേച്ചിയുടെ വേഷത്തിലാണ് സുവര്‍ണ അഭിനയിച്ചത്. ഈ രണ്ട് സിനിമകളിലേയും അഭിനയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി ചിത്രം നേരറിയാന്‍ സിബിഐയിലെ മായ എന്ന കഥാപാത്രവും സുവര്‍ണയുടെ അഭിനയ ജീവിതത്തില്‍ ഏറെ നിര്‍ണായകമായി.

കോട്ടയം ജില്ലയിലെ പാലായിലാണ് സുവര്‍ണ ജനിച്ചത്. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ സുവര്‍ണ പങ്കെടുത്തിട്ടുണ്ട്. 1992 ല്‍ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. മിസ് കേരള വിജയി ആകുന്നതിനു മുന്‍പ് മിമിക്‌സ് പരേഡ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. മോഹന്‍ലാല്‍ നായകനായ അങ്കിള്‍ ബണ്‍ ആയിരുന്നു സുവര്‍ണയുടെ രണ്ടാമത്തെ ചിത്രം.

അനില മൂര്‍ത്തി

Recent Posts

മെഡിസിന്‍ അലര്‍ജി; ടാറ്റൂ അടിച്ച് വീണ നായര്‍

ടെലിവിഷനിലൂടെ കയ്യടി നേടിയിട്ടുള്ള നടിയാണ് വീണ നായര്‍.…

9 minutes ago

എന്റെ പേരില്‍ പണപ്പിരിവ് നടത്താന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ല; രേണു

തന്റെ പേരില്‍ നടക്കുന്ന പണപ്പിരിവിനെതിരെ രേണു സുധി.…

12 minutes ago

സ്പിരിച്വാലിറ്റി എന്ന് പറയുന്നത് ഒന്നുമില്ലായ്മയാണ്; സംയുക്ത വർമ

ആത്മീയതയെക്കുറിച്ച് നടി സംയുക്ത വര്‍മ പറഞ്ഞ വാക്കുകളാണിപ്പോള്‍…

15 minutes ago

ചിരിയഴകുമായി അനശ്വര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര രാജന്‍.…

19 minutes ago

പുത്തന്‍ ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

21 minutes ago

കിടിലന്‍ പോസുമായി ആന്‍ഡ്രിയ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

23 minutes ago