Categories: latest news

എ ഫിലിമുകള്‍ ഇഷ്ടമല്ലാത്ത ആളാണ് താന്‍: ഷക്കീല

ഒരുകാലത്ത് യുവാക്കളെ ഹരം കൊള്ളിച്ച എ ചിത്രങ്ങളിലെ നായികയാണ് ഷക്കീല. മലയാളത്തിലും തമിഴിലും എല്ലാം സിനിമ ചെയ്തിരുന്ന ഷക്കീലക്ക് ആരാധകര്‍ ഏറെയായിരുന്നു.

Shakeela

വീട്ടിലെ കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്നാണ് ഷക്കീല സിനിമയിലേക്ക് എത്തുന്നത്. അന്ന് താരത്തിനു 17 വയസ് കഴിഞ്ഞിട്ടേയുള്ളൂ. ആറ് സഹോദരങ്ങള്‍ വീട്ടിലുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത ദുരിത ജീവിതം. അപ്പോഴാണ് ഷക്കീല സിനിമയിലേക്ക് പ്രവേശിക്കുന്നത്. സ്‌കൂള്‍ പഠനം അവസാനിപ്പിച്ചാണ് താരത്തിന്റെ സിനിമാ പ്രവേശനം. സിനിമയിലെത്തിയാല്‍ കൂടുതല്‍ പണമുണ്ടാക്കാമെന്ന് ഷക്കീല വിചാരിച്ചു. വാര്‍ഷിക പരീക്ഷ പോലും എഴുതാതെയാണ് ഷക്കീല പഠനം നിര്‍ത്തിയത്.

Shakeela

ഇപ്പോള്‍ എ സിനിമകള്‍ തനിക്ക് ഇഷ്ടമല്ല എന്നാണ് താരം പറഞ്ഞിരിക്കുന്നത്. എന്റെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടില്ല. കിന്നാരതുമ്പി ഞാന്‍ ഒരു തവണ കണ്ടിട്ടുണ്ട്. ഞാന്‍ അഭിനയിച്ചതില്‍ എനിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ഒന്നുമില്ല. എ ഫിലിമുകള്‍ എനിക്ക് ഇഷ്ടമല്ല. അതല്ലാത്ത ഒരുപാട് സിനിമകളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഇതുവരെ എനിക്ക് ഇഷ്ടപെട്ട തരത്തിലുള്ള ഒരു കഥാപാത്രം പോലും കിട്ടിയിട്ടില്ല എന്നും ഷക്കീല പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

7 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

7 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

7 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

13 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

13 hours ago