Categories: latest news

പാമ്പിനോടുള്ള പേടി മാറി; ട്രോളിനെതിരെ മറുപടിയുമായി മേഘ്‌ന

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന വിന്‍സെന്റ്. ചന്ദനമഴ എന്ന സീരിയലിലൂടെയാണ് താരം ആരാധകരെ നേടിയെടുത്തത്. ഇപ്പോള്‍ മിസിസ്സ് ഹിറ്റലര്‍ എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്.

ചന്ദനമഴ സീരിയലിലെ ചില രംഗങ്ങള്‍ക്ക് എതിരെ വലിയ രീതിയിലുള്ള ട്രോളുകള്‍ കുറച്ച് ആഴ്ചകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ രംഗത്ത് താരം പാമ്പിനെ എുക്കുന്നുമുണ്ട്. ഇപ്പോള്‍ ട്രോളിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മേഘ്‌ന.


‘ശരിക്കും ഞാന്‍ പാമ്പിനെ എടുത്തു. ചെറിയൊരു പാമ്പാണെന്നാണ് എന്നോടാദ്യം പറഞ്ഞത്. പിടിക്കാന്‍ പറഞ്ഞപ്പോള്‍ പേടിച്ചിട്ടാണെങ്കിലും പിടിച്ചു. മോളേ മുറുക്കി പിടിക്കരുത് ചിലപ്പോള്‍ ചുറ്റാന്‍ സാധ്യതയയുണ്ടെന്ന് പറഞ്ഞു. ഞാന്‍ ഭയങ്കരമായി ലൂസായി പിടിച്ചു. അപ്പോള്‍ പാമ്പ് ഇഴയും. ആദ്യം പിടിച്ചപ്പോള്‍ പാമ്പ് തിരിഞ്ഞ് നോക്കി. മൂന്ന് ലോകം കണ്ടു. ഒറ്റ ടേക്കില്‍ എടുത്താല്‍ മതി നേരെ വരിക, പാമ്പിന്റെ അടുത്ത് നിന്ന് പ്രാര്‍ത്ഥിക്കുക, എടുക്കുക, പുറത്തേക്ക് പോവുക ഇതായിരുന്നു ഷോട്ട്. ആദ്യത്തെ ടേക്ക് ഓക്കെയായി. രണ്ടാമത്തെ ഷോട്ടില്‍ പാമ്പ് ചീറ്റി. ഇതോടെ പാമ്പിനോടുള്ള പേടി മാറി എന്നും മേഘ്‌ന പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

5 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

5 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

5 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

11 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

12 hours ago