Categories: Gossips

എംപുരാനില്‍ മമ്മൂട്ടിയും ! ത്രില്ലടിച്ച് ആരാധകര്‍

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തില്‍ വമ്പന്‍ ഹിറ്റായിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്‍ ഈ വര്‍ഷം തന്നെ ഷൂട്ടിങ് ആരംഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ലൂസിഫറില്‍ അഭിനയിച്ചവരില്‍ മിക്കവരും എംപുരാനിലും കാണും. എംപുരാന്റെ തിരക്കഥയെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്ന് മുരളി ഗോപിയും പറയുന്നു.

അതേസമയം, എംപുരാനില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും അതിഥി വേഷത്തിലെത്തുമെന്ന ചില റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമെന്ന നിലയില്‍ എംപുരാന്‍ അവതരിപ്പിക്കാനാണ് പൃഥ്വിരാജ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി മോഹന്‍ലാലിനൊപ്പം മലയാളത്തിന്റെ മറ്റൊരു സൂപ്പര്‍താരമായ മമ്മൂട്ടിയേയും എംപുരാനില്‍ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിഥി വേഷത്തിലാകും മമ്മൂട്ടി എത്തുകയെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Empuraan Team

എംപുരാനെ കുറിച്ച് ലൂസിഫറില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച നടന്‍ ബൈജു സന്തോഷ് പറഞ്ഞ വാക്കുകളും ഇപ്പോള്‍ വൈറലായിട്ടുണ്ട്. എംപുരാനില്‍ മോഹന്‍ലാലിനൊപ്പം തന്നെ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബൈജു സന്തോഷ്. ‘ഈ സിനിമയില്‍ ലാലേട്ടന്റെ കൂടെത്തന്നെ ആയിരിക്കുമല്ലോ. ആയിരിക്കും, കാരണം ഈ സിനിമയില്‍ മമ്മൂക്ക ഇല്ലല്ലോ. ഇനി മമ്മൂക്ക ഉണ്ടാകുമോ എന്നൊന്നും എനിക്ക് അറിയില്ല കേട്ടോ. മലയാള സിനിമയില്‍ എന്തു വേണമെങ്കിലും സംഭവിക്കാം. ചിലപ്പോള്‍ മമ്മൂക്ക ഗെസ്റ്റ് അപ്പിയറന്‍സ് ആയി വന്നാലോ’ – ബൈജു പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

14 hours ago

അടിപൊളിയായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനുപമ പരമേശ്വരന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

15 hours ago

അടിപൊളി ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

1 day ago

സാരിയില്‍ സുന്ദരിയായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

1 day ago