Categories: Gossips

‘തടിച്ച് ആന്റിയായി’; അനുഷ്‌കയ്‌ക്കെതിരെ ബോഡി ഷെയ്മിങ് കമന്റുകള്‍

നടി അനുഷ്‌കയുടെ പുതിയ ലുക്കിനെതിരെ ബോഡി ഷെയ്മിങ് കമന്റുകളുമായി സോഷ്യല്‍ മീഡിയ. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് താരത്തിന്റെ പുതിയൊരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കര്‍ണാടകത്തിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതാണ് താരം. ഈ ചിത്രത്തിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ബോഡി ഷെയ്മിങ് നടക്കുന്നത്.

മഹാശിവരാത്രിയുടെ ഭാഗമായി കുടുംബത്തോടൊപ്പമാണ് താരം ദര്‍ശനത്തിനെത്തിയത്. എന്നാല്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ താരത്തെ ബോഡി ഷെയിം ചെയ്തുകൊണ്ടുള്ള കമന്റുകള്‍ നിറഞ്ഞു. താരത്തിന്റെ ശരീരഭാരമാണ് പരിഹാസത്തിനിടയാക്കിയത്. നിരവധി പേരാണ് താരത്തെ അധിക്ഷേപിച്ച് കമന്റുമായി എത്തിയിരിക്കുന്നത്. തടിച്ച ലുക്കില്‍ താരത്തെ കാണാന്‍ ഭംഗിയില്ലെന്നും നല്ല പ്രായം തോന്നുന്നുണ്ടെന്നും തുടങ്ങി നിരവധി മോശം കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ.

താരത്തെ ആന്റി എന്നും പലരും വിശേഷിപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ ബാഹുബലിയിലെ ശിവകാമിയായി അനുഷ്‌കയ്ക്ക് അഭിനയിക്കാമെന്നും പലരും പരിഹസിക്കുന്നു. അതേസമയം താരത്തിനെ പിന്തുണയ്ക്കുന്നവരും ഈ കൂട്ടത്തില്‍ ഉണ്ട്.

 

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

6 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

6 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

6 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

12 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

12 hours ago