സംവിധായകനും നടനുമായ ബേസില്‍ ജോസഫിനും ഭാര്യ എലിസബത്ത് സാമുവലിനും പെണ്‍കുഞ്ഞ് പിറന്നു. ഹോപ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന്റെ പേര്. ബേസില്‍ ജോസഫ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്.
ദുല്‍ഖര്‍ സല്മാന്, വിനീത് ശ്രീനിവാസന്, രജിഷ വിജയന്, അര്ജുന് അശോകന്, അന്ന ബെന്‍ തുടങ്ങി നിരവധി താരങ്ങള്‍ ബേസിലിന് ആശംസകളുമായി എത്തിയിട്ടുണ്ട്. മകളുടെ വളര്‍ച്ച കാണാനും അവളില്‍ നിന്ന് പഠിക്കാനും ഇനിയും കാത്തിരിക്കാന്‍ വയ്യ എന്നാണ് മകള്‍ പിറന്ന സന്തോഷം പങ്കുവെച്ച് ബേസില്‍ കുറിച്ചത്.
2017 ഓഗസ്റ്റ് 17 നാണ് ബേസിലും എലിസബത്തും വിവാഹിതരായത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…