Categories: latest news

അടുത്ത സൂപ്പര്‍ഹിറ്റിനായി മമ്മൂട്ടി; ക്രിസ്റ്റഫര്‍ നാളെ എത്തും

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ നാളെ തിയറ്ററുകളില്‍. വേള്‍ഡ് വൈഡായാണ് ചിത്രം തിയറ്ററുകളിലെത്തുക. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ആറാട്ടിന് ശേഷം ഉദയകൃഷ്ണയും ബി.ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫര്‍.

രാവിലെ ഒന്‍പത് മുതല്‍ ഫാന്‍സ് ഷോ ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ആദ്യ ഷോ പൂര്‍ത്തിയായി പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്തുവരാന്‍ തുടങ്ങും. ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ രണ്ടാമത്തെ തിയറ്റര്‍ റിലീസ് കൂടിയാണ് ക്രിസ്റ്റഫര്‍.

Mammootty

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ക്രിസ്റ്റഫര്‍. മമ്മൂട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാരായി എത്തുന്നത്. ചിത്രത്തിന്റെ ടീസറുകള്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

2 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

2 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

2 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

8 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

8 hours ago