Malikapuram
ഉണ്ണി മുകുന്ദന് ചിത്രം മാളികപ്പുറം ഒ.ടി.ടി. പ്ലാറ്റ്ഫോമിലേക്ക്. ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഒ.ടി.ടി. റിലീസ്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് മാളികപ്പുറം റിലീസ് ചെയ്യുക. ഒരു ചെറിയ ടീസര്‍ പുറത്തുവിട്ടുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഒ.ടി.ടി. റിലീസ് അറിയിച്ചത്. എന്നാല്‍ എന്നാണ് ചിത്രം ഒ.ടി.ടി.യിലെത്തുകയെന്ന് കൃത്യമായി അറിയിച്ചിട്ടില്ല.
ഡിസംബര്‍ 30 നാണ് മാളികപ്പുറം തിയറ്ററുകളിലെത്തിയത്. കേരളത്തില്‍ ആദ്യം റിലീസ് ചെയ്ത ചിത്രം പിന്നീട് മറ്റ് സംസ്ഥാനങ്ങളിലും റിലീസ് ചെയ്യുകയായിരുന്നു. ഇതിനോടകം നൂറ് കോടി നേടിയെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.
ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് മാളികപ്പുറം.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…