Categories: latest news

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം ഓര്‍മയായി

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിലാണ് വാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെറ്റിയില്‍ ഒരു പൊട്ടലുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 1945 ലാണ് വാണിയുടെ ജനനം. കലൈവാണി എന്നാണ് യഥാര്‍ഥ പേര്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നിവയുള്‍പ്പെടെ 19 ഭാഷകളിലായി അവര്‍ ഗാനങ്ങള്‍ ആലപിച്ചു.

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ വാണിയെ തേടിയെത്തി. ഏഴുസ്വരങ്ങള്‍ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ദേശീയ അവാര്‍ഡ് നേടികൊടുത്ത ചിത്രങ്ങള്‍. കഴിഞ്ഞയാഴ്ചയാണ് വാണി ജയറാമിനെ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചത്.

1971 ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെയാണ് വാണി പ്രശ്‌സതയായത്. സ്വപ്‌നം എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവന്നത്.

അനില മൂര്‍ത്തി

Recent Posts

അഡ്ജസ്റ്റ് ചെയ്യുന്നത് നിര്‍ത്തൂ; തുറന്നടിച്ച് സാമന്ത

സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി…

4 hours ago

ദിവ്യമായി ഗര്‍ഭം ഉണ്ടാകില്ലല്ലോ; മറുപടിയുമായി രേണു

തനിക്കെതിരായ വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി.…

4 hours ago

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ? അനുശ്രീ പറയുന്നു

മലയാള സിനിമയിലെ നാടന്‍ പെണ്‍കുട്ടിയാണ് അനുശ്രീ. താരമെന്നല്ല,…

4 hours ago

നസ്ലെന്റെ നായികയായി ഹന്‍സിക കൃഷ്ണ

സോഷ്യല്‍ മീഡിയയിലെ താരമാണ് ഹന്‍സിക കൃഷ്ണ. നടന്‍…

4 hours ago

ധനുഷ് ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡിൽ? പൊലീസ് വേഷത്തിൽ വീണ്ടും

മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു…

1 day ago

കോമഡിയല്ല രാഷ്ട്രീയം; പിഷാരടിക്ക് ആശംസകള്‍ നേര്‍ന്ന് ധര്‍മ്മജന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…

2 days ago