Categories: latest news

സാരിയില്‍ സുന്ദരിയായി മീനാക്ഷി

സാരിയില്‍ സുന്ദരിയായി നടി മീനാക്ഷി രവീന്ദ്രന്‍. സ്ലീവ് ലെസ് ബ്ലൗസില്‍ ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രന്‍. അഭിനേത്രിയായും അവതാരകയായും മത്സരാര്‍ത്ഥിയായുമെല്ലാം മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരം സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ്.

അഭിനയ കലയോടൊപ്പം മോഡലിങ്ങും സജീവമായി കൊണ്ടുപോകുന്ന മീനാക്ഷിയുടെ ഫൊട്ടോഷൂട്ടുങ്ങള്‍ പലതും വൈറലുമായിരുന്നു. വനിതയുടെയടക്കം കവര്‍ പേജിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

നായിക നായകന്‍ എന്ന മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി ടെലിവിഷന്‍ രംഗത്തേക്ക് കടന്നു വരുന്നത്. മികച്ച അഭിനേതാക്കളെ കണ്ടെത്തുന്നതിന് സംവിധായകന്‍ ലാല്‍ ജോസ് മുഖ്യ വിധികര്‍ത്താവായി എത്തിയ പരിപാടിയില്‍ മീനാക്ഷിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് ശേഷമാണ് താരം മിനിസ്‌ക്രീനില്‍ സജീവമാകുന്നത്.

Meenakshi Raveendran

പിന്നീട് അവാര്‍ഡ് നിശകളിലടക്കം അവതാരികയായി തിളങ്ങിയ താരം ജനപ്രിയ ഷോ ഉടന്‍ പണത്തിന്റെ രണ്ടാം ഭാഗത്തിലും അവതാരികയായി എത്തിയരുന്നു. മറിമായം എന്ന ടെലി സീരിസിലും മീനക്ഷി ഒരിടയ്ക്ക് അഭിനയിച്ചിരുന്നു. മാലിക്, ഹൃദയം അടക്കമുള്ള സിനിമകളിലും അഭിനയിച്ച മീനാക്ഷി മികച്ച നര്‍ത്തകി കൂടിയാണ്. ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ആളുകളാണ് മീനാക്ഷിയെ ഫോളോ ചെയ്യുന്നത്.

ആലപ്പുഴ ജില്ലയിലെ മരാരികുളം സ്വദേശിനിയായ മീനാക്ഷിയുടെ ജനനം 1996 ജൂലൈ 12നാണ്. തട്ടുംപുറത്ത് അച്യുതന്‍ ആണ് മീനാക്ഷിയുടെ അരങ്ങേറ്റ ചിത്രം. മാലിക്കില്‍ ഫഹദ് ഫാസിലിന്റെ മകളായി എത്തി മികച്ച പ്രകടനമായരുന്നു മീനാക്ഷിയുടേത്.

 

 

അനില മൂര്‍ത്തി

Recent Posts

മമ്മൂട്ടിയുടെ ശബ്ദത്തിൽ ആ കാൽപന്ത് പൂരം വരുന്നു! കേരളത്തിന്റെ ഫുട്ബോൾ ഭ്രാന്ത് ഇനി ‘സീ5’-ൽ!

നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…

5 hours ago

മൂന്ന് വർഷത്തിന് ശേഷം ആ വിധി; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ

കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…

5 hours ago

ലക്ഷങ്ങള്‍ സമ്പാദിച്ച് ഹന്‍സിക; അറിയാം വരുമാനം

തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…

11 hours ago

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

11 hours ago

താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ്

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…

11 hours ago