Categories: latest news

ഇതൊരു ഒന്നൊന്നര സിനിമയായിരിക്കും, കഥ ഞാന്‍ കേട്ടതാണ്; ക്രിസ്റ്റഫറിനെ കുറിച്ച് വേണു കുന്നപ്പിള്ളി

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. ക്രിസ്റ്റഫറിന് വേണ്ടി താന്‍ വലിയ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മാമാങ്കം സിനിമയുടെ നിര്‍മാതാവ് വേണു കുന്നപ്പിള്ളി. ക്രിസ്റ്റഫറിന്റെ കഥ താന്‍ കേട്ടതാണെന്നും വേണു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ ക്രിസ്റ്റഫറിനായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. റൈറ്ററില്‍ നിന്നുമൊരിക്കല്‍ ഇതിന്റെ കഥ കേട്ടതാണ്. രോമാഞ്ചിഫിക്കേഷന്‍ വരുന്ന മമ്മൂക്കയുടെ അത്യുഗ്രന്‍ മുഹൂര്‍ത്തങ്ങള്‍. എല്ലാം ഒത്തുവന്നാല്‍ ഇതൊരു ഒന്നൊന്നര സിനിമയായിരിക്കും..ശേഷം സ്‌ക്രീനില്‍’ വേണു കുന്നപ്പിള്ളി കുറിച്ചു.

Mammootty

ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. മമ്മൂട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് തിരക്കഥ.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

3 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

3 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

3 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

9 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

9 hours ago