Categories: latest news

നന്‍പകല്‍ നേരത്ത് മയക്കത്തിന് കൈയടിച്ച് കാര്‍ത്തിക് സുബ്ബരാജ്

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഒരു ഓഫ് ബീറ്റ് പടമായിട്ടും തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് നന്‍പകല്‍ നേരത്ത് മയക്കത്തിനു ലഭിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും ചിത്രത്തെ പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തി. പ്രമുഖ തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും നന്‍പകല്‍ നേരത്ത് മയക്കം കണ്ട ശേഷം തന്റെ അഭിപ്രായം രേഖപ്പെടുത്തി.

നന്‍പകല്‍ നേരത്ത് മയക്കം മനോഹരവും പുതുമയുള്ളതുമാണെന്ന് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. ‘ നന്‍പകല്‍ നേരത്ത് മയക്കം വളരെ മനോഹരവും പുതുമയുള്ളതുമായ അനുഭവമാണ്. മമ്മൂട്ടി സാര്‍ ഗംഭീരമായി. ലിജോയുടെ ഈ മാജിക്ക് തിയറ്ററുകളില്‍ മിസ് ചെയ്യരുത്. ലിജോയ്ക്കും മറ്റെല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും കൈയടി,’ കാര്‍ത്തിക് സുബ്ബരാജ് കുറിച്ചു.

ജെയിംസ്, സുന്ദരം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ ശ്രദ്ധേയമായ പ്രകടനമാണ് ചിത്രത്തില്‍ മമ്മൂട്ടിയുടേത്.

 

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

4 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

11 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

11 hours ago