Categories: latest news

നന്‍പകല്‍ നേരത്ത് മയക്കത്തിന് കൈയടിച്ച് കാര്‍ത്തിക് സുബ്ബരാജ്

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഒരു ഓഫ് ബീറ്റ് പടമായിട്ടും തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് നന്‍പകല്‍ നേരത്ത് മയക്കത്തിനു ലഭിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും ചിത്രത്തെ പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തി. പ്രമുഖ തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും നന്‍പകല്‍ നേരത്ത് മയക്കം കണ്ട ശേഷം തന്റെ അഭിപ്രായം രേഖപ്പെടുത്തി.

നന്‍പകല്‍ നേരത്ത് മയക്കം മനോഹരവും പുതുമയുള്ളതുമാണെന്ന് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. ‘ നന്‍പകല്‍ നേരത്ത് മയക്കം വളരെ മനോഹരവും പുതുമയുള്ളതുമായ അനുഭവമാണ്. മമ്മൂട്ടി സാര്‍ ഗംഭീരമായി. ലിജോയുടെ ഈ മാജിക്ക് തിയറ്ററുകളില്‍ മിസ് ചെയ്യരുത്. ലിജോയ്ക്കും മറ്റെല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും കൈയടി,’ കാര്‍ത്തിക് സുബ്ബരാജ് കുറിച്ചു.

ജെയിംസ്, സുന്ദരം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ ശ്രദ്ധേയമായ പ്രകടനമാണ് ചിത്രത്തില്‍ മമ്മൂട്ടിയുടേത്.

 

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ കിടിലനായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

10 hours ago

അതിമനോഹരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ചിരിച്ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

10 hours ago

സാരിയില്‍ അടിപൊളിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago