Nanpakal Nerathu Mayakkam
നന്‍പകല്‍ നേരത്ത് മയക്കം ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമയാണെന്ന് സത്യന്‍ അന്തിക്കാട്. ജെയിംസിന്റെയും സുന്ദരത്തിന്റെയും കഥ വളരെ മനോഹരമായാണ് ലിജോ പറഞ്ഞിരിക്കുന്നതെന്ന് സത്യന്‍ അന്തിക്കാട് കുറിച്ചു. മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാന്‍ സാധിച്ചെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍
‘നന്‍പകല്‍ നേരത്ത് മയക്കം’ കണ്ടു. ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമ. എത്ര മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞത്. പണ്ട് ‘മഴവില്‍ക്കാവടി’യുടെ ലൊക്കേഷന്‍ തേടി നടന്ന കാലത്ത് പഴനിയിലെ ഗ്രാമങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ചോളവയലുകളും ഗ്രാമവാസികള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന കൊച്ചു വീടുകളും, രാപകലില്ലാതെ അലയടിക്കുന്ന തമിഴ്പാട്ടുകളും…. ആ ഗ്രാമഭംഗി മുഴുവന്‍ ലിജോ ഒപ്പിയെടുത്തിരിക്കുന്നു.
മമ്മൂട്ടി എന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാന്‍ സാധിച്ചു. ജെയിംസിന്റെ നാടകവണ്ടി ഗ്രാമം വിട്ടുപോകുമ്പോള്‍ പിന്നാലെയോടുന്ന സുന്ദരത്തിന്റെ വളര്‍ത്തുനായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സില്‍! ലിജോ ജോസ് പെല്ലിശ്ശേരിക്കും ടീമിനും മനസ്സു നിറഞ്ഞ സ്‌നേഹം
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…