Categories: Gossips

മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിനൊപ്പം ഋഷഭ് ഷെട്ടിയും; ആരാധകര്‍ ആവേശത്തില്‍

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനില്‍ കന്നഡ സൂപ്പര്‍താരം ഋഷഭ് ഷെട്ടിയും അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. സൗത്ത് ഇന്ത്യന്‍ സിനിമയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മോഹന്‍ലാലിനൊപ്പം പ്രധാന വേഷത്തിലാണോ അതിഥി വേഷത്തിലാണോ ഋഷഭ് ഷെട്ടി എത്തുകയെന്ന് വ്യക്തമല്ല. കമല്‍ഹാസനും മലൈക്കോട്ടൈ വാലിബനില്‍ ഭാഗമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Lijo Jose Pellissery and Mohanlal

ജനുവരി 18 നാണ് മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തില്‍ ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ എത്തുന്നത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

പി.എസ്.റഫീഖിന്റേതാണ് കഥ. ഷിബു ബേബി ജോണ്‍ ആണ് നിര്‍മാണം.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago