Categories: latest news

ഞാന്‍ നിങ്ങളുടെ അടിമയല്ല, പൊതുമധ്യത്തില്‍ കളിയാക്കാനുള്ള അവകാശമൊന്നും നിങ്ങള്‍ക്കില്ല: അല്‍ഫോണ്‍സ് പുത്രന്‍

സോഷ്യല്‍ മീഡിയയിലെ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗോള്‍ഡ് തിയറ്ററുകളിലെത്തിയ ശേഷം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയും ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതെല്ലാം തന്നെ മാനസികമായി വിഷമിപ്പിച്ചെന്ന് പരോക്ഷമായി പറയുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. ഇഷ്ടമുണ്ടെങ്കില്‍ തന്റെ സിനിമകള്‍ കണ്ടാല്‍ മതിയെന്നും താന്‍ വീഴുമ്പോള്‍ ചിരിച്ച മുഖങ്ങളൊന്നും മറക്കില്ലെന്നും അല്‍ഫോണ്‍സ് കുറിച്ചു.

‘ നിങ്ങള്‍ എന്നെ ട്രോളുകളോ നിങ്ങളുടെ സംതൃപ്തിക്ക് വേണ്ടി എന്നെ കുറിച്ചും എന്റെ ഗോള്‍ഡ് സിനിമയെ കുറിച്ചും മോശം പറയുകയും ചെയ്താല്‍ അത് നിങ്ങള്‍ക്ക് നല്ലതായിരിക്കും, എനിക്ക് നല്ലതല്ല. ഇന്റര്‍നെറ്റില്‍ മുഖം കാണിക്കാതെ ഞാനിതിനെതിരെയെല്ലാം പ്രതിഷേധിക്കുന്നു. ഞാന്‍ നിങ്ങളുടെ അടിമയല്ല. എന്നെ പൊതുമധ്യത്തില്‍ കളിയാക്കാനോ അപഹാസ്യനാക്കാനോ ഉള്ള അവകാശമൊന്നും നിങ്ങള്‍ക്ക് നല്‍കിയിട്ടില്ല. നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ എന്റെ സിനിമകള്‍ കണ്ടാല്‍ മതി,’

Gold Film

‘ എന്റെ പേജിലേക്ക് വന്ന് നിങ്ങളുടെ ദേഷ്യം ഇവിടെ പ്രകടമാക്കരുത്. നിങ്ങള്‍ അങ്ങനെ ചെയ്താല്‍ ഞാന്‍ ഇവിടെ നിന്ന് അപ്രത്യക്ഷനാകും. ഞാന്‍ മുന്‍പത്തെ പോലെയല്ല. ഞാന്‍ എന്നോട് തന്നെ ആദ്യം സത്യസന്ധനായിരിക്കും. പിന്നീട് എന്റെ പങ്കാളിയോടും കുട്ടികളോടും പിന്നെ എന്റെ ആത്മാര്‍ഥമായി ഇഷ്ടപ്പെടുന്നവരോടും ഞാന്‍ വീഴുമ്പോള്‍ എന്നെ പിടിച്ചുനിര്‍ത്തുന്നവരോടും. ഞാന്‍ വീഴുമ്പോഴുള്ള നിങ്ങളുടെ മുഖത്തെ ചിരി ഞാന്‍ ഒരിക്കലും മറക്കില്ല. മനപ്പൂര്‍വ്വം ആരും വീഴുന്നില്ല. അത് സംഭവിച്ചു പോകുന്നതാണ്,’ അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.

അനില മൂര്‍ത്തി

Recent Posts

ജയറാമിന്റെ ആസ്തി എത്രയാണെന്ന് അറിയാമോ ?

മലയാള സിനിമയില്‍ നിറസാന്നിധ്യമാണ് ജയറാം. അന്യഭാഷ സിനിമകളില്‍…

8 hours ago

നാടൻ ലുക്കിൽ തിളങ്ങി ഫറ ഷിബ്ല; ഇനിയും കാണാനുണ്ട് സാരി വിശേഷങ്ങൾ!

'കക്ഷി അമ്മിണിപ്പിള്ള' -ലെ കാന്തി എന്ന കഥാപാത്രത്തെ…

9 hours ago

വസ്ത്രങ്ങളില്‍ നിന്ന് വിയര്‍പ്പുനാറ്റം; തുറന്നടിച്ച് തൃഷ

ഫാഷന്‍ റീട്ടെയിലര്‍ ബ്രാന്‍ഡായ 'സാറ'യ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി…

17 hours ago

വിശ്വസിച്ചയാള്‍ ചതിച്ചു; സൗഭാഗ്യ

ഡാന്‍സ് ക്ലാസിലെയും, വീട്ടിലെയും തിരക്കുകള്‍ക്കിടയിലും തന്റെ പാഷന്…

17 hours ago

ഇയാളാണ് എനിക്ക് എല്ലാം; ഭര്‍ത്താവിനെക്കുറിച്ച് ലേഖ

എംജി ശ്രീകുമാറും ഭാര്യ ലേഖയും സോഷ്യല്‍മീഡിയയില്‍ സജീവമാണ്.…

17 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

17 hours ago