Categories: Gossips

ഇത്തവണ സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ക്കായി പരിഗണിക്കുക മമ്മൂട്ടിയുടെ നാല് സിനിമകള്‍

2022 ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും മമ്മൂട്ടിക്ക് ലഭിക്കുമെന്ന് ഉറപ്പിച്ച് ആരാധകര്‍. വളരെ വ്യത്യസ്തമായ നാല് മമ്മൂട്ടിയുടെ നാല് കഥാപാത്രങ്ങളാണ് ഇത്തവണ അവാര്‍ഡുകള്‍ക്കായി മത്സരരംഗത്തുണ്ടാകുക. അതിനെ കവച്ചുവയ്ക്കുന്ന ഒരു പ്രകടനവും സമീപകാലത്ത് ആരില്‍ നിന്നും കണ്ടിട്ടില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

ഭീഷ്മ പര്‍വ്വം, പുഴു, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ നാല് സിനിമകളാണ് 2022 ല്‍ മമ്മൂട്ടിയുടേതായി അവാര്‍ഡിന് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളത്. ഇതില്‍ പുഴു ഒ.ടി.ടി. റിലീസ് ആയിരുന്നു. മറ്റ് മൂന്ന് സിനിമകളും തിയറ്ററുകളില്‍ വിജയം നേടിയവയാണ്. ഇതില്‍ നന്‍പകല്‍ നേരത്ത് മയക്കം ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Mammootty

ഭീഷ്മ പര്‍വ്വത്തില്‍ മാസ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെങ്കില്‍ പുഴുവിലും റോഷാക്കിലും നന്‍പകല്‍ നേരത്ത് മയക്കത്തിലും വളരെ വ്യത്യസ്ത കഥാപാത്രങ്ങളെയാണ് മമ്മൂട്ടി പകര്‍ന്നാടിയത്. ഈ പ്രകടനങ്ങളെ ജൂറിക്ക് നിഷേധിക്കാനാവില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. മലയാളത്തില്‍ 2022 ല്‍ മമ്മൂട്ടി ചെയ്ത പോലെ അഭിനയ പ്രാധാന്യമുള്ള മറ്റ് കഥാപാത്രങ്ങളൊന്നും ആരും ചെയ്തിട്ടില്ലെന്നും ആരാധകര്‍ അവകാശപ്പെടുന്നു. ഒരേസമയം നാല് സിനിമകള്‍ പരിഗണിക്കപ്പെടുന്നതിനാല്‍ മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.

അനില മൂര്‍ത്തി

Recent Posts

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

1 week ago

മാറ്റം അനിവാര്യമാണ്; സുരേഷ് കൃഷ്ണ

വില്ലനായാണ് സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ ഹ്യൂമര്‍ റോളുകളിലൂടെ മലയാളികളുടെ…

1 week ago

300 കോടിക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം; ഫഹദ് ഇനി ‘കരാട്ടെ ചന്ദ്രൻ’

ഫഹദ് ഫാസിൽ നായകനാകുന്ന 'കരാട്ടെ ചന്ദ്രൻ' ശനിയാഴ്ച…

2 weeks ago

കളങ്കാവലി’ന് ശേഷം ജിതിൻ കെ. ജോസ്; ജയസൂര്യയുടെ ‘മായൻ: ചാപ്റ്റർ 1’ ടീസർ ഉടൻ

ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'മായൻ: ചാപ്റ്റർ…

2 weeks ago

‘ഭൗമ’യിൽ ജേക്കബായി സാഗർ സൂര്യ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ…

2 weeks ago

വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രഞ്ജിനി ജോസ്

പിന്നണി ?ഗാന രം?ഗത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്ന രഞ്ജിനി…

2 weeks ago