Categories: latest news

പട്ടി നക്കിയ ജീവിതം പോലെയാണ്; ഇപ്പോഴത്തെ അവസ്ഥ തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്

താന്‍ ജീവിതത്തില്‍ വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അവതാരക രഞ്ജിനി ഹരിദാസ്. നാല്‍പത് വയസ് കഴിഞ്ഞതോടെ താന്‍ ഇതുവരെ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ലാത്ത തരം പ്രശ്‌നങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് രഞ്ജിനി പറഞ്ഞു. ഡിപ്രഷനെക്കാളും ഭേദമാണെങ്കിലും ഇത്തരം വികാരങ്ങളൊന്നും തനിക്ക് മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലെന്നും തന്റെ വ്‌ളോഗില്‍ താരം പറഞ്ഞു.

പട്ടി നക്കിയ ജീവിതം എന്നു പറഞ്ഞ് കേട്ടിട്ടുണ്ടോ? ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്. എനിക്ക് ഒന്നിലും ഫോക്കസ് ചെയ്യാന്‍ സാധിക്കുന്നില്ല. അത്രയും സ്‌ട്രെസ് നിറഞ്ഞ അവസ്ഥയാണ് ഇപ്പോള്‍. എന്താ നടക്കുന്നേ, എന്താ ചെയ്യേണ്ടത് എന്നിങ്ങനെ എല്ലാത്തിലും കണ്‍ഫ്യൂഷനാണ്. ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള താല്‍പര്യമോ, ലക്ഷ്യമോ ഒന്നും എനിക്കിപ്പോള്‍ ഇല്ല – രഞ്ജിനി പറഞ്ഞു.

Ranjini Haridas

എന്താ ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല. വീട്ടിലേക്ക് തിരിച്ചുവരണമെന്നില്ല. എവിടെയെങ്കിലും യാത്ര ചെയ്തു നടന്നാല്‍ മതി. അറിയുന്ന ആള്‍ക്കാരെ കാണാന്‍ പോലും തോന്നുന്നില്ല. ഒറ്റയ്ക്കിരിക്കണമെന്നാണ് തോന്നുന്നത്. എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ അന്വേഷിക്കുന്നു. ചിലപ്പോള്‍ ഇത് ഡിപ്രഷന്‍ ആയിരിക്കും. അതല്ല മിഡ് ലൈഫ് ക്രൈസിസ് ആയിരിക്കും. എനിക്കിപ്പോള്‍ നാല്‍പത് വയസ്സുണ്ട്. ആ പ്രായത്തില്‍ ഇങ്ങനെയൊരു പ്രതിസന്ധി വരുമെന്നാണ് തോന്നുന്നത്. മിഡ് ലൈഫ് ക്രൈസിസിനുള്ള എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട് – രഞ്ജിനി കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

എലഗന്റ് ലുക്കുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹന്‍.…

10 hours ago

സാരിയില്‍ മനോഹരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

10 hours ago

കിടിലന്‍ ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

10 hours ago

ചിരിച്ചിത്രങ്ങളുമായി അന്ന ബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

10 hours ago

കിടിലന്‍ പോസുമായി ദീപ തോമസ്

ആരാധര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ തോമസ്.…

1 day ago