Categories: Reviews

Nanpakal Nerathu Mayakkam Review: മമ്മൂട്ടി – ലിജോ കൂട്ടുകെട്ടില്‍ ഗംഭീര സിനിമ; നന്‍പകല്‍ നേരത്ത് മയക്കം റിവ്യൂ

Nanpakal Nerathu Mayakkam Review: നന്‍പകല്‍ നേരത്ത് മയക്കം ലിജോയുടെ വേറിട്ട സിനിമാ അനുഭവമെന്നാണ് പ്രേക്ഷകര്‍. ഇതുവരെ കണ്ടുപരിചിതമല്ലാത്ത വഴികളിലൂടെയാണ് ലിജോ നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ കഥ പറയുന്നത്. ലിജോയുടെ മുന്‍ സിനിമകളെ പോലെ ഇതൊരു കോംപ്ലെക്സ് സിനിമാ അനുഭവമല്ല. വളരെ ലളിതമായി കഥ പറഞ്ഞു പോകുന്ന രീതി. എല്ലാ തരത്തിലുള്ള പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന സിനിമാ അനുഭവം. ലിജോയില്‍ നിന്ന് ഇങ്ങനെയൊരു സിനിമ ആദ്യം !

മൂവാറ്റുപുഴക്കാരന്‍ ജെയിംസ് ഒരു ഉറക്കത്തില്‍ സുന്ദരം എന്ന വ്യക്തിയായി മാറുന്ന കാഴ്ച. വേളാങ്കണ്ണിക്കുള്ള യാത്രക്കിടയില്‍ ബസില്‍ വെച്ചാണ് ഈ സ്വപ്നാടനം. ജെയിംസില്‍ നിന്ന് സുന്ദരത്തിലേക്കുള്ള യാത്രയാണ് നന്‍പകല്‍ നേരത്ത് മയക്കം. ജെയിംസ്, സുന്ദരം എന്നിങ്ങനെ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെ മമ്മൂട്ടി അനശ്വരമാക്കിയിരിക്കുന്നു. മമ്മൂട്ടിയിലെ താരത്തെ സിനിമയില്‍ എവിടെയും കാണാന്‍ സാധിക്കുന്നില്ല. അത്രത്തോളം കഥാപാത്രങ്ങളോട് ഇഴുകിചേര്‍ന്ന് അഭിനയിച്ചിരിക്കുകയാണ് മമ്മൂട്ടി. എന്നാല്‍ വളരെ ലളിതമായും അനായാസമായും ഈ കഥാപാത്രങ്ങളിലേക്ക് കൂടുമാറ്റം നടത്താന്‍ മമ്മൂട്ടിക്ക് സാധിച്ചിരിക്കുന്നു.

Nanpakal Nerathu Mayakkam

മൂവാറ്റുപുഴയില്‍ നിന്ന് വേളാങ്കണ്ണിക്ക് പോകുന്ന ബസില്‍ പ്രേക്ഷകരും ആസ്വദിച്ചു യാത്ര ചെയ്യുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം അശോകന്റെ മികച്ചൊരു കഥാപാത്രം മലയാളികള്‍ക്ക് കാണാന്‍ സാധിച്ചു. മറ്റ് കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഒരു ചെറുകഥ വായിക്കുന്ന ലാളിത്യത്തോടെ കണ്ടുതീര്‍ക്കാവുന്ന ചിത്രമാണ് നന്‍പകല്‍.

സ്റ്റാറ്റിക്ക് ഷോട്ടുകളാണ് നന്‍പകല്‍ നേരത്ത് മയക്കത്തിലെ പ്രധാന ആകര്‍ഷണം. ഒരു തമിഴ് ഉള്‍ഗ്രാമത്തെ അതിന്റെ സ്വാഭാവികത നഷ്ടപ്പെടുത്താതെ വളരെ മനോഹരമായി അവതരിപ്പിക്കാന്‍ ഛായാഗ്രഹകന്‍ തേനി ഈശ്വറിന് സാധിച്ചിട്ടുണ്ട്. എസ്.ഹരീഷിന്റെ തിരക്കഥയും കൈയടി അര്‍ഹിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ കിടിലന്‍ ലുക്കുമായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ബ്ലാക്കില്‍ അടിപൊളി ലുക്കുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ഗ്ലാമറസ് പോസുമായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

5 hours ago

എലഗന്റ് ലുക്കുമായി അതിഥി രവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി രവി.…

5 hours ago

അവന്‍ എല്ലാം എന്നോട് പറയുമെന്ന് വിശ്വസിക്കുന്നില്ല; മകനെക്കുറിച്ച് നവ്യ പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

14 hours ago