Categories: latest news

നാനിക്കൊപ്പം ചിത്രങ്ങളുമായി കീര്‍ത്തി

തമിഴ് സൂപ്പര്‍താരം നാനിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് കീര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

കുട്ടിക്കാലത്ത് തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന കീര്‍ത്തി സുരേഷ് ഇപ്പോള്‍ മലയാളത്തില്‍ നിന്നും മാറി തെന്നിന്ത്യന്‍ സിനമാലോകം കീഴടക്കിയിരിക്കുകയാണ്. അന്യഭാഷകളില്‍ നല്ല വേഷങ്ങളാണ് താരത്തെ തേടി എത്തുന്നത്.

ലീഡ് റോളില്‍ ആദ്യമായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത് മോഹന്‍ലാല്‍ ചിത്രം ഗീതഞ്ജലിയിലാണ്. റിങ് മാസ്റ്ററിലെ പ്രകടനം ശ്രദ്ധ നേടിയതോടെ താരം തമിഴിലേക്കും തെലുങ്കിലേക്കും ചുവട് മാറ്റി.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ കീര്‍ത്തി ടൊവീനോയുടെ നായികയായി വാശിയിലുമെത്തിയിരുന്നു.

 

ജോയൽ മാത്യൂസ്

Recent Posts

പ്രതീക്ഷകൾ വാനോളം; ആരാധകരുടെ കൺഫ്യൂഷൻ മാറ്റി ‘ഒറ്റക്കൊമ്പൻ’ പുതിയ അപ്ഡേറ്റ്

നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ്…

29 minutes ago

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ തള്ളി ധനുഷ്; എനിക്ക് പിന്നിൽ ദൈവവും ആരാധകരും മാത്രമെന്ന് താരം

തനിക്കേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന…

2 days ago