Malikapuram
രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ ഉണ്ണി മുകുന്ദന് ചിത്രം മാളികപ്പുറം കൂടുതല്‍ തിയറ്ററുകളിലേക്ക്. 140 തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രം രണ്ടാം വാരത്തില്‍ 170 തിയറ്ററുകളായി ഉയര്‍ന്നിട്ടുണ്ട്. മലയാളത്തില്‍ വിജയമായതിനു പിന്നാലെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു.
ആദ്യത്തെ 7 ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 5.63 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞദിവസം മുതലാണ് മാളികപ്പുറം പാന്‍ ഇന്ത്യന്‍ റിലീസായി മാറുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ, മുംബൈ, ഗോവ, പൂനെ, തമിഴ്നാട്, കര്‍ണാടക, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്.
ഡിസംബര്‍ 30ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം ഉണ്ണിമുകന്റെ കരിയറിലെ വലിയ ഹിറ്റായി മാറിക്കഴിഞ്ഞു. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…