Empuraan Team
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തില്‍ വമ്പന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ ഇതാ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്റെ പണിപ്പുരയിലാണ് പൃഥ്വിരാജ്. മുരളി ഗോപി തന്നെയാണ് തിരക്കഥ. എംപുരാനെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. അങ്ങനെയൊരു അപ്‌ഡേറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
എംപുരാന് വേണ്ടി ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും തെന്നിന്ത്യയിലെ മുന്‍നിര നിര്‍മാണ കമ്പനിയായ ഹൊബാംളെ ഫിലിംസും ഒന്നിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ച. കെ.ജി.എഫ്. എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ നിര്‍മാണ കമ്പനിയാണ് ഹൊംബാളെ ഫിലിംസ്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ആയിട്ടില്ലെങ്കിലും ഈ റിപ്പോര്‍ട്ട് ആരാധകര്‍ക്ക് ഏറെ ആവേശം പകരുന്നു.
Prithviraj and Mohanlal (Lucifer)
എംപുരാന്റെ ചിത്രീകരണം 2023 പകുതിയോടെ ആരംഭിക്കുമെന്നാണ് വിവരം. 2023 ല്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ആലോചന.
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…
ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…
മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…