Shahid Kapoor and Kangana Ranaut
എക്കാലത്തും വിവാദ നായികയാണ് കങ്കണ റണാവത്ത്. മികച്ച വേഷങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കുന്ന കങ്കണ സിനിമയ്ക്ക് പുറത്ത് നിരവധി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. അതിലൊന്നാണ് ഷാഹിദ് കപൂറിനെതിരെ നടത്തിയ പരാമര്‍ശം. ഷാഹിദിന് മൂക്കൊലിപ്പ് ഉണ്ടായിരുന്നെന്നും അതുകൊണ്ട് സിനിമ ചിത്രീകരണത്തിനിടെ അയാളെ ചുംബിക്കാന്‍ അറപ്പ് തോന്നിയെന്നുമാണ് കങ്കണ പറഞ്ഞത്.
വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത റങ്കൂണ്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവങ്ങളാണ് കങ്കണ തുറന്നുപറഞ്ഞത്. സെയ്ഫ് അലി ഖാനും ഷാഹിദ് കപൂറുമായിരുന്നു റങ്കൂണിലെ മറ്റ് താരങ്ങള്‍. ഷാഹിദും കങ്കണയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു റങ്കൂണ്‍. സിനിമ തിയറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധ നേടിയില്ല. എന്നാല്‍, സിനിമയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുണ്ടായി.
Kangana and Shahid
ചിത്രത്തിലെ നായകനും നായികയുമായിരുന്നു ഷാഹിദും കങ്കണയും. ചിത്രത്തിലെ കങ്കണയുടെ ചുംബന രംഗങ്ങള്‍ റിലീസിന് മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. ഷാഹിദും കങ്കണയും തമ്മിലുള്ള ലിപ് ലോക്ക് ചുംബനരംഗം വളരെ ചര്‍ച്ചയായി. സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ മിക്കപ്പോഴും ചുംബന രംഗത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കങ്കണയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഒരിക്കല്‍ ഷാഹിദ് കപൂറുമായുള്ള റങ്കൂണിലെ ലിപ് ലോക്ക് ചുംബനത്തെ കുറിച്ച് കങ്കണ മനസ് തുറന്നു.
അറപ്പുളവാക്കുന്നതായിരുന്നു ഷാഹിദ് കപൂറുമായുള്ള ചുംബനം എന്നായിരുന്നു കങ്കണ പറഞ്ഞത്. ‘ഷാഹിദിന്റെ മീശ അസഹീനയമായിരുന്നു. അതിനാല്‍ ചുംബിക്കുക എന്നത് സുഖമായിരുന്നു. പോരാത്തതിന് ഷാഹിദ് പറഞ്ഞത് തനിക്ക് മൂക്കൊലിപ്പുണ്ടെന്നും അതിനാല്‍ മീശ അവിടെ തന്നെ ഒട്ടിയിരിക്കുമെന്നുമായിരുന്നു. അതിനാല്‍ ആ ചുംബനരംഗം ചെയ്യുക എന്നത് അറപ്പുളവാക്കുന്നതായിരുന്നു” എന്നായിരുന്നു ചുംബന രംഗത്തെക്കുറിച്ചുള്ള കങ്കണയുടെ പ്രതികരണം. എന്നാല്‍, കങ്കണയോട് താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു ഷാഹിദിന്റെ മറുപടി.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…