Categories: latest news

മകന്റെ പേര് വെളിപ്പെടുത്തി നരെയ്ന്‍; കുടുംബചിത്രം

മകന്റെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍ നരെയ്ന്‍. പൊന്നോമനയ്ക്ക് കാതില്‍ പേരു ചൊല്ലുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഓംകാര്‍ നരെയ്ന്‍ എന്നാണ് മകന്റെ പേര്.

ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമുള്ള കുടുംബചിത്രവും നരെയ്ന്‍ പങ്കുവെച്ചു. തന്റെ 15-ാം വിവാഹവാര്‍ഷിക വേളയിലാണ് വീണ്ടും അച്ഛനാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത നരെയ്ന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

മഞ്ജു ഹരിദാസ് ആണ് നരെയ്ന്റെ ജീവിതപങ്കാളി. ഇരുവര്‍ക്കും തന്മയാ എന്ന് പേരുള്ള ഒരു മകളുണ്ട്. 2007 ലായിരുന്നു നരെയ്ന്‍-മഞ്ജു എന്നിവരുടെ വിവാഹം.

2002 ല്‍ നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലൂടെയാണ് നരെയ്ന്‍ അഭിനയരംഗത്തേക്ക് എത്തിയത്. മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും താരം അഭിനയിച്ചു. ഫോര്‍ ദ പീപ്പിള്‍, അച്ചുവിന്റെ അമ്മ, ക്ലാസ്മേറ്റ്സ്, പന്തയക്കോഴി, മിന്നാമിന്നിക്കൂട്ടം, ഭാഗ്യദേവത, റോബിന്‍ഹുഡ്. അയാളും ഞാനും തമ്മില്‍, ത്രീ ഡോട്ട്സ്, കവി ഉദ്ദേശിച്ചത്, ഒടിയന്‍, കൈതി, വിക്രം എന്നിവയാണ് നരെയ്ന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.

 

 

അനില മൂര്‍ത്തി

Recent Posts

എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്; അനുമോള്‍

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…

10 hours ago

കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് അന്ന രാജന്‍

തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് അന്ന…

10 hours ago

ക്യൂട്ട് ഗേളായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

ഗംഭീര പോസുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

ഗ്ലാമറസായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

അതിസുന്ദരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago